ചെൽസി വിജയവഴിയിൽ; നാലാമത്

ലണ്ടൻ: ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ 14ാം ജയത്തോടെ ആദ്യ നാലിൽ ചെൽസി ഇരിപ്പുറപ്പിക്കുന്നു. സതാംപ്​ടണിനോട്​ ഗോൾരഹ ിത സമനിലയിൽ കുരുങ്ങിയതിനു പിന്നാലെ നടന്ന മത്സരത്തിൽ ന്യൂകാസിൽ യുനൈറ്റഡിനെ ചെൽസി 2-1ന്​ തോൽപിച്ച് വിജയവഴിയിൽ ത ിരിച്ചെത്തി.

പെഡ്രോയുടെ ഗോളിൽ (9) ചെൽസി ആദ്യംതന്നെ മുന്നിലെത്തിയിരുന്നെങ്കിലും സിയാറൻ ക്ലാർക്കിലൂടെ (40) ന്യൂകാസിൽ ഒപ്പമെത്തി. എന്നാൽ, രണ്ടാം പകുതി ബ്രസീൽ താരം വില്യൻ ചെൽസിയുടെ രക്ഷകനായി. ബെൽജിയം താരം എഡൻ ഹസാഡി​​െൻറ പാസിൽ നിന്നാണ്​ 57ാം മിനിറ്റിൽ വില്യൻ വിജയഗോൾ നേടിയത്​. ചെൽസി 47 പോയൻറുമായി നാലാമതാണ്​. അതേസമയം, മുൻ ചാമ്പ്യന്മാരായ ലെസ്​റ്റർ ​സിറ്റിയെ 2-1ന്​ സതാംപ്​ടൺ തോൽപിച്ചു.

Tags:    
News Summary - Chelsea -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.