ലണ്ടന്‍: മുന്നോട്ട് കുതിച്ചുകൊണ്ടിരുന്ന ചെല്‍സിക്ക് ബേണ്‍ലിയുടെ സ്റ്റോപ് സിഗ്നല്‍. സ്വന്തം മൈതാനത്ത് ചെല്‍സിയെ 1-1ന് സമനിലയില്‍ കുരുക്കിയാണ് ബേണ്‍ലി വമ്പന്മാരെ തടയിട്ടത്. ഏഴാം മിനിറ്റില്‍ പെഡ്രോ നേടിയ ഗോളില്‍ മുന്നിലത്തെിയ ചെല്‍സിയെ അധികം വൈകാതെ (24ാം മിനിറ്റ്) അയര്‍ലന്‍ഡ് താരം റോബി ബ്രാഡി അതിമനോഹര ഫ്രീകിക്കില്‍ സമനില പിടിക്കുകയായിരുന്നു. പിറകെയുണ്ടായിരുന്ന ടോട്ടന്‍ഹാം ലിവര്‍പൂളിനോട് തോറ്റതോടെ ചെല്‍സിയെ ഈ സമനില കാര്യമായി ബാധിക്കില്ല. രണ്ടാം സ്ഥാനക്കാരുമായി ചെല്‍സിക്ക് 10 പോയന്‍റിന്‍െറ ലീഡുണ്ട്.
അതേസമയം കഴിഞ്ഞ നാലു കളികളില്‍ രണ്ട് തോല്‍വിയും രണ്ട് സമനിലയുമായി തിരിച്ചടി നേരിട്ടുകൊണ്ടിരുന്ന ലിവര്‍പൂൾ ആന്‍ഫീല്‍ഡില്‍ വിജയക്കൊടി പാറിച്ചു. ചെല്‍സിക്ക് പിറകെ രണ്ടാമത് കുതിച്ചുകൊണ്ടിരുന്ന ടോട്ടന്‍ഹാമിനെ രണ്ട് ഗോളുകള്‍ക്ക് പിടിച്ചുകെട്ടിയാണ് യുറുഗന്‍ ക്ളോപ് വീണ്ടും തലയെടുപ്പോടെ ആരാധകരെ നോക്കിച്ചിരിച്ചത്. സെനഗാള്‍ ഫോര്‍വേഡ് സാഡിയോ മെനെ രണ്ടു മിനിറ്റിനിടെ നേടിയ രണ്ടു ഗോളുകളിലാണ് ചെമ്പട വീണ്ടും ചാമ്പ്യന്‍സ് പോരാട്ടത്തിനായി മത്സരത്തിലേക്ക് തിരിച്ചുവന്നത്. കളി തുടങ്ങി ചൂടുപിടിക്കുന്നതിനുമുമ്പേ 16, 18 മിനിറ്റുകളിലായിരുന്നു ഈ താരത്തിന്‍െറ ഗോളുകള്‍. ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനെ അധിജയിക്കാന്‍ വേണ്ട തന്ത്രങ്ങളൊരുക്കിയാണ് ടീമിനെ മാര്‍ഷ്യോ പൊച്ചട്ടിനോ ഇറക്കിയിരുന്നതെങ്കിലും ആദ്യ നിമിഷങ്ങളില്‍തന്നെ അപ്രതീക്ഷിതമായി വഴങ്ങിയ രണ്ടു ഗോളില്‍ ടീം പകച്ചുപോവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.