ബംബോലിം:ഐ.എം. വിജയൻ, ജോപോൾ അഞ്ചേരി, സി.വി. പാപ്പച്ചൻ... ഇന്ത്യൻ ഫുട്ബാളിന് കേരളം സംഭാവന ചെയ്ത വിഖ്യാതരെപ്പറ്റി പറയുമ്പോൾ മുൻ ദേശീയ ടീം ക്യാപ്റ്റൻ ബ്രൂണോ കുട്ടീനോക്ക് മലയാളി കളിേപ്രമിയുടെ ആവേശം. ഇവരുമായൊെക്ക ഉൗഷ്മളബന്ധം നിലനിർത്തുന്നു. കേരളത്തിൽ ഇപ്പോഴും കുട്ടീനോയെ ഇഷ്ടപ്പെടുന്നവർ ധാരാളമുണ്ടെന്നറിഞ്ഞപ്പോഴും സ്പോർട്സ് അതോറിറ്റി ഓഫ് ഗോവയിൽ ഓഫിസറായ കുട്ടീനോക്ക് വലിയ സന്തോഷം. സർവിസസ്-ബംഗാൾ സന്തോഷ് േട്രാഫി മത്സരം കാണാനെത്തിയ അദ്ദേഹം ഇന്ത്യൻ ഫുട്ബാളിെൻറ ഇന്നത്തെ അവസ്ഥയെക്കുറിച്ചും മനസ്സ് തുറന്നു.
സന്തോഷ് േട്രാഫി മത്സരങ്ങളാണ് ഇന്ത്യയിലെ യഥാർഥ ഫുട്ബാളെന്ന് പറയുമ്പോഴും കുട്ടീനോ നിരാശനാണ്. ടൂർണമെൻറിെൻറ പകിട്ട് നിലനിർത്താൻ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷെൻറ ഭാഗത്തുനിന്ന് കാര്യമായ ശ്രമങ്ങളൊന്നുമുണ്ടാവുന്നില്ല. ഇന്ത്യൻ സൂപ്പർ ലീഗിനോ ഐ ലീഗിനോ സന്തോഷ് േട്രാഫിക്ക് പകരമാകാൻ കഴിയില്ല. ഓരോ സംസ്ഥാനത്തെയും പ്രതിനിധാനംചെയ്ത് അവിടത്തെ ഏറ്റവും മികച്ച താരങ്ങളാണ് ഇറങ്ങുന്നത്. അപ്പോൾപ്പിന്നെ സന്തോഷ് േട്രാഫിയോളം വരില്ല വേറൊന്നും. താരങ്ങൾക്ക് ജീവിക്കാനായി ഒരു ജോലി നൽകാൻപോലും സംസ്ഥാനങ്ങൾ തയാറാകാത്തതിനാലാണ് അവർ ഡിപ്പാർട്മെൻറൽ ടീമുകളെ തേടി പോവുന്നതെന്ന് കുട്ടീനോ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.