ബലാത്സംഗക്കേസ്: നെയ്മർ പ്രതിയല്ലെന്ന് പൊലീസ്

സാവോപോളോ: ബലാത്സംഗക്കേസിൽ ഫുട്ബാൾ താരം നെയ്മറിനെതിരെ കുറ്റം ചുമത്താൻ ശുപാർശ ചെയ്തിട്ടില്ലെന്ന് ബ്രസീലിയൻ പ ോലീസ്. ഓൺലൈൻ വഴി പരിചയപ്പെട്ട സ്ത്രീയെ നെയ്മർ പാരീസിലേക്ക് വിളിച്ച് വരുത്തി ഹോട്ടലിൽ വച്ച് ബലാത്സംഗം ചെയ്തെന്നാണ് കേസ്. ആരോപണം നിഷേധിച്ച നെയ്മർ തങ്ങളുടെ സ്വകാര്യ ചാറ്റുകളും കൈമാറിയ ഫോട്ടോകളും പുറത്തുവിട്ടിരുന്നു. ഇതോടെ പൊലീസ് പ്രത്യേകമായി തന്നെ അന്വേഷണത്തിന് ശ്രമിക്കുകയായിരുന്നു.

ആരോപണങ്ങളെക്കുറിച്ച് ആശങ്കയുണ്ടെന്ന് നെയ്മറിൻെറ സ്പോൺസർ നൈക്കിക്ക് പറയേണ്ടിവന്നിരുന്നു. കൂടാതെ മാസ്റ്റർകാർഡ് പിൻവലിച്ചു. നെയ്മറുൾപ്പെടുന്ന ഒരു പരസ്യ കാമ്പെയ്‌ൻ റദ്ദാക്കുകയും ചെയ്തിരുന്നു.പോലീസ് നിർദേശങ്ങൾ പാലിക്കണോ അതല്ലെങ്കിൽ നെയ്മറിനെതിരെ കുറ്റം ചുമത്തണോ എന്ന് തീരുമാനിക്കാൻ പ്രോസിക്യൂട്ടർമാർക്ക് 15 ദിവസം സമയമുണ്ട്.

പരിക്ക് കാരണം കോപ അമേരിക്കയിൽ ചാമ്പ്യന്മാരായ ബ്രസീൽ ടീമിനൊപ്പം നെയ്മർ ഉണ്ടായിരുന്നില്ല. പാരിസ് സെൻെറ് ജെർമെനായുള്ള പ്രീ-സീസൺ പരിശീലനവും നെയ്മറിന് നഷ്‌ടമായി. നെയ്മർ ബാഴ്‌സലോണയിലേക്ക് മടങ്ങിവരുമെന്ന ഊഹാപോഹങ്ങൾ നടക്കുകയാണ് കായികലോകത്ത്.

Tags:    
News Summary - Brazil police recommend no charges for Neymar in rape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT