Posted On
date_range Updated On
date_range നവീൻ ബ്ലാസ്റ്റേഴ്സിൽ നിന്നും പോയി; ലാൽതുവമാവിയ വന്നു
പനാജി: കേരള ബ്ലാസ്റ്റേഴ്സിെൻറ യുവ ഗോൾകീപ്പർ നവീൻ കുമാർ സീസണിലെ ശേഷിക്കുന്ന മ ത്സരങ്ങളിൽ എഫ്.സി ഗോവയുടെ വലകാക്കും. ലോൺ അടിസ്ഥാനത്തിലാണ് ഗോവ മുൻതാരത്തെ ടീമിലെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിലെ നവീെൻറ പ്രകടനം ഗോവയുടെ സെമി പ്രവേശനത്തിൽ നിർണായകമായിരുന്നു. അതേസമയം, ഗോവയിൽനിന്ന് ഗോൾകീപ്പറായ ലാൽതുവമാവിയ റാൽതെ പകരക്കാരനായി മഞ്ഞപ്പടയോടൊപ്പം ചേരും. സീസണിൽ ഒരു മത്സരങ്ങളിലും റാൽതെ കളിക്കാനിറങ്ങിയിട്ടില്ല. 26കാരനായ താരം ദീർഘകാലം ബംഗളൂരു എഫ്.സി ഗോൾകീപ്പറായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.