കാണാതിരിക്കരുത് ഈ നന്മനിമിഷങ്ങള്‍- VIDEO

ചുരുങ്ങിയ കാലംകൊണ്ട് കായികലോകത്തെ ശ്രദ്ധേയ അംഗീകാരമായിമാറിയ ലോറസ് അവാര്‍ഡ് ഇക്കുറി കുടുതല്‍ ജനകീയമായിരിക്കുകയാണ്. ഫിഫ ലോകഫുട്ബാളര്‍ പട്ടം മുതല്‍ എല്ലാ അവാര്‍ഡുകളും അതാത് ഇനങ്ങളിലെ മികച്ച താരങ്ങള്‍ക്കാണെങ്കില്‍ മുഴുവന്‍ കായിക ഇനങ്ങളെയും പരിഗണിച്ചാണ് ലോറസ് പുരസ്കാരം. ഏറ്റവും മികച്ച പുരുഷ-വനിത താരം, മികച്ച ടീം, ഉജ്ജ്വല തിരിച്ചുവരവ്, പുതുമുഖതാരം, ഏറ്റവും മികച്ച ആക്ഷന്‍, മികച്ച പാരാലിമ്പ്യന്‍ എന്നി ഇനങ്ങളിലാണ് അവാര്‍ഡ്. ഇതിനു പുറമെ ഇക്കുറി ഏറ്റവും മികച്ച കായിക മുഹൂര്‍ത്തവും പുരസ്കാരത്തിനായി പരിഗണിക്കുന്നു. മറ്റു അവാര്‍ഡുകളെല്ലാം ലോകമെങ്ങുമുള്ള 2000ത്തോളം സ്പോര്‍ട്സ് ജേണലിസ്റ്റ് പാനലിന്‍െറ വോട്ടെടുപ്പിലൂടെയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ മികച്ച കായിക മുഹൂര്‍ത്തം ആരാധകര്‍ക്ക് ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെ തെരഞ്ഞെടുക്കാം. 2000ത്തില്‍ ആരംഭിച്ച അവാര്‍ഡിന്‍െറ 17ാം എഡിഷനിലെ വിജയികളെ ഫെബ്രുവരി 14ന് മൊണാക്കോയില്‍ നടക്കുന്ന ചടങ്ങില്‍ പ്രഖ്യാപിക്കും. പോയവര്‍ഷത്തെ മികച്ച കായിക മുഹൂര്‍ത്തതിന് വോട്ട് ചെയ്യാനുള്ള അവസരം ഇന്ന് രാത്രിയോടെ അവസാനിക്കും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30 വരെമാത്രം. www.mylaureus.com എന്ന വെബ്സൈറ്റിലൂടെ വോട്ട് ചെയ്യാം. 

ഫെയര്‍പ്ളേ...
ജനുവരി 5: ആസ്ട്രേലിയയിലെ പെര്‍തില്‍ നടന്ന ഹോപ്മാന്‍ കപ്പ്. ലെയ്ട്ടന്‍ ഹ്യുവിറ്റിനെതിരെ യു.എസ് താരം ജാക് സോക് ഒന്നാം സെറ്റില്‍ ലീഡ് ചെയ്യുന്നു. ഇതിനിടെയാണ് ഹ്യുവിറ്റിന്‍െറ സര്‍വ് അമ്പയര്‍ ഒൗട്ട് വിളിക്കുന്നത്. പക്ഷേ, അമ്പര്‍ തീരുമാനം ചലഞ്ച് ചെയ്യാന്‍ സാക് ഹ്യുവിറ്റിനോട് ഉപദേശിക്കുന്നു. ഒരു നിമിഷം ഗാലറിയും സ്തബ്ധരായി. എതിരാളിയുടെ നിര്‍ദേശം വിലക്കെടുത്ത് ഹ്യുവിറ്റ് ചലഞ്ച് ചെയ്തു. പന്ത് ഇന്‍, പോയന്‍റ് ഹ്യുവിറ്റിന്. മത്സരത്തില്‍ ഹ്യുവിറ്റ് ജയിച്ചെങ്കിലും ആരാധക മനസ്സിലെ വിജയിയായി സാക് മാറി.
 

Full View

ഹൃദയഭേദകം
ജൂലൈ 10: ഫ്രാന്‍സിനെ തോല്‍പിച്ച് പോര്‍ചുഗല്‍ യൂറോകപ്പ് കിരീടമണിഞ്ഞ രാത്രിയില്‍ ആരാധകരെ കണ്ണുനിറച്ച കാഴ്ച. ഫൈനലില്‍ ഫ്രാന്‍സിന്‍െറ തോല്‍വിയില്‍ കരയുന്ന ഫ്രഞ്ച് ആരാധകനെ ആശ്വസിപ്പിക്കുന്ന പത്തുവയസ്സുകാരനായ പോര്‍ചുഗല്‍ ആരാധകന്‍െറ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിനെ ലോകം സല്യൂട്ട് ചെയ്തു. ‘മിസ്റ്റര്‍, സങ്കടപ്പെടരുത്. വെറും കളിമാത്രമാണ്. നിങ്ങള്‍ നന്നായി കളിച്ചു. കിരീടവും അര്‍ഹിക്കുന്നു. പക്ഷേ, ഞങ്ങളുടെ ഗോളി അനുവദിച്ചില്ല’ -കുഞ്ഞു ആരാധകന്‍െറ സ്പിരിറ്റ് ലോകവും ഏറ്റെടുത്തു. 

Full View


സ്പോര്‍ട്സ്മാന്‍ഷിപ്പ്
ആഗസ്റ്റ് 16: റിയോ ഒളിമ്പിക്സ് 5000 മീ യോഗ്യതമത്സരം. ട്രാക്കിലെ അതുല്യമായ മാനുഷികതക്ക് ലോകം സാക്ഷിയായ നിമിഷം. മത്സരം പാതികടന്നപ്പോഴാണ് ന്യൂസിലന്‍ഡിന്‍െറ ഹാംബ്ളിന്‍ അടിതെറ്റിവീണത്. തൊട്ടുപിന്നാലെയത്തെിയ അമേരിക്കയുടെ അഗസ്റ്റിനോയും. വീണിടത്തുനിന്ന് എഴുന്നേറ്റ് ഓടും മുമ്പേ എതിരാളിയെ കൂടി പിടിച്ചെഴുന്നേല്‍പിച്ച് അഗസ്റ്റിനോ മനംകവര്‍ന്നു. ഓട്ടത്തിനിടെ അഗസ്റ്റിനോ കാല്‍മുട്ടിലെ പരിക്കുകാരണം വീണപ്പോള്‍ ഹാംബിലിനും സഹായവുമായത്തെി. ഇരുവരും ഓട്ടം പൂര്‍ത്തിയാക്കിയെങ്കിലും പിന്‍നിരയിലായിരുന്നു. പക്ഷേ, ട്രാക്കില്‍ ഇരുവരും കാണിച്ച സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിനുള്ള അംഗീകാരമായി സംഘാടകര്‍ ഫൈനല്‍ റൗണ്ട് യോഗ്യത നല്‍കി. എന്നാല്‍, പരിക്കേറ്റ് അഗസ്റ്റിനോക്ക് ഫൈനലില്‍ ട്രാക്കിലിറങ്ങാനായില്ല. 

Full View

ഐസ് മാജിക്ക്
ജൂലൈ 5: യൂറോകപ്പിലെ അവിസ്മരണീയ കുതിപ്പിലൂടെ ക്വാര്‍ട്ടര്‍വരെയത്തെി ലോകത്തെ കൈയടിപ്പിച്ച ഐസ്ലന്‍ഡ് ഫുട്ബാള്‍ ടീം. ഓരോ മത്സരം കഴിയുമ്പോഴും ഗാലറിയെക്കൊണ്ട് കൈയടിപ്പിച്ച്, ശേഷം ജന്മനാട്ടിലത്തെിയപ്പോള്‍ ലക്ഷംവരുന്ന ആരാധകരെക്കൊണ്ടും കൈയടിപ്പിച്ച ഐസ്ലന്‍ഡിന്‍െറ ‘തണ്ടര്‍ ക്ളാപ്പ്’.

Full View

അവിസ്മരണീയം
ആഗസ്റ്റ് 31: സ്പോര്‍ട്സിലെ മനുഷ്യസ്നേഹത്തിന് പ്രായഭേദമില്ളെന്ന് ലോകം സമ്മതിച്ച നിമിഷം. അണ്ടര്‍ 12 ബാഴ്സലോണയും ജപ്പാനിലെ ഒമിയ അര്‍ദിയയും തമ്മിലെ ജൂനിയര്‍ വേള്‍ഡ് ചലഞ്ച് ഫുട്ബാള്‍ ഫൈനല്‍. ലോങ് വിസിലിനു പിന്നാലെ ബാഴ്സ താരങ്ങളുടെ വിജയാഘോഷമായിരുന്നില്ല ഗ്രൗണ്ടില്‍. തോറ്റ ജപ്പാന്‍ ടീമംഗങ്ങളെ ആശ്വസിപ്പിക്കുന്ന ബാഴ്സയുടെ കൗമാരതാരങ്ങളെ ലോകം വാഴ്ത്തി. 

Full View

നാടകീയം, അതുല്യം 
സെപ്റ്റംബര്‍ 19: മെക്സികോയില്‍ നടന്ന ട്രയാത്ലണ്‍ വേള്‍ഡ് സീരീസ് മത്സരത്തിനിടെ ഫിനിഷിങ് ലൈനിന് മീറ്ററുകള്‍ അകലെ നിര്‍ജലീകരണം അനുഭവപ്പെട്ട് തളര്‍ന്നുപോയ സഹോദരനെ തോളിലേറ്റി ഫിനിഷ് ചെയ്യിച്ച ബ്രൗണ്‍ലീ സഹോദരങ്ങളുടെ അവിസ്മരണീയ മുഹൂര്‍ത്തം. തനിക്കുറച്ച ഒന്നാം സ്ഥാനം ബലികഴിച്ചായിരുന്നു അലിസ്റ്റര്‍ ബ്രൗണ്‍ലി സഹോദരന്‍ ജോണിയെ തോളിലേറ്റിയത്. ഫിനിഷിങ് ലൈനിലേക്ക് ജോണിയെ തള്ളിയിട്ട് രണ്ടാമനാക്കിയ അലിസ്റ്റര്‍ മൂന്നാമനായി. എങ്കിലും അലിസ്റ്ററിന്‍െറ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന് സംഘാടകര്‍ ഒന്നാം സ്ഥാനം നല്‍കി.


 

Full View



 
Tags:    
News Summary - # Best sporting Moment 2016

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.