പവാർഡി​െൻറ ഗോളാണ്​ ഗോൾ VIDEO

സൂറിക്​​: ആരാധകരുടെ കാത്തിരിപ്പുകൾക്കൊടുവിൽ ഫലപ്രഖ്യാപനമെത്തി. ​വോട്ടു ചെയ്​ത്​ കാത്തിരുന്ന ഗോൾ. ലോകകപ്പ്​ പ്രീക്വാർട്ടറിൽ അർജൻറീനക്കെതിരെ ഫ്രഞ്ചു ഡിഫൻഡർ ബെഞ്ചമിൻ പവാർഡ്​ നേടിയ മിന്നൽ ഗോൾ റഷ്യയിൽ പിറന്നതിൽ ഏറ്റവും മനോഹരം. ലോകമെങ്ങുമുള്ള ദശലക്ഷം ആരാധകർ പ​െങ്കടുത്ത ഒാൺലൈൻ വോ​െട്ടടുപ്പിലൂടെയാണ്​ റഷ്യൻ മണ്ണിലെ ഏറ്റവും മികച്ച ഗോളിനെ കണ്ടെത്തിയത്​. ടൂർണമ​​െൻറിലെ 169 ഗോളിൽ നിന്നും വിദഗ്​ധ സമിതി തെരഞ്ഞെടുത്ത 17 എണ്ണത്തിൽ നിന്നാണ്​ പവാർഡി​​​െൻറ ‘ഫൂട്ട്​ റോക്കറ്റ്​’ ഏറ്റവും മികച്ചതായി മാറിയത്​. ഒാൺലൈൻ വോട്ടിങ്ങിൽ 30 ലക്ഷത്തിലേറെ പേർ പവാർഡി​​​െൻറ സാ​േങ്കതിക തികവിനും വേഗത്തിനും പിന്തുണ നൽകി. മുന്നേറ്റ നിരക്കാർ മത്സരിച്ച്​ ഗോളടിച്ച ചാമ്പ്യൻഷിപ്പിലാണ്​ ഒരു പ്രതിരോധ നിരക്കാരൻ മികച്ച ഗോളിന്​ അവകാശിയായി മാറിയത്​.

ബെഞ്ചമിൻ പവാർഡ്​
 

പവാർഡ്​ മാജിക്​ (57ാം മിനിറ്റ്​)
പ്രീക്വാർട്ടറിൽ അർജൻറീനയുടെ ബൂട്ടിൽനിന്നും ഫ്രാൻസ്​ കളി വീണ്ടെടുത്ത ഗോളായിരുന്നു ഇത്​. ഇടതുവിങ്ങിൽനിന്ന് ലൂക്കാസ് ഹെർണാണ്ടസി​​​െൻറ ക്രോസ്. ബോക്‌സിനുള്ളിൽ പന്ത് ക്ലിയർ ചെയ്യാൻ അർജൻറീന ഡിഫൻഡർ ടാഗ്ലിയാഫിക്കോ കാണിച്ച അലംഭാവം, ബോക്‌സിനു തൊട്ടുവെളിയിൽ പന്ത് നേരെ എത്തുന്നത് ഓടിയടുക്കുന്ന പവാർഡി​​​െൻറ വലങ്കാലിൽ. ഒാട്ടത്തി​​​െൻറ വേഗത ക്രമപ്പെടുത്തി ശരീരം അൽപമൊന്നു ചരിച്ച് കാൽപ്പാദം കമിഴ്ത്തി പന്തിലൊരു സൂപ്പർ കിക്ക്. പന്ത് ക്രോസ്ബാറിനു വെളിയിൽ ഉയർന്നുപോവില്ലെന്നുറപ്പിച്ച കാൽക്കുലേറ്റഡ് സ്പിന്നിഗ് ഷോട്ട്. ഗോൾകീപ്പർ നോക്കിനിൽക്കെ ചക്രവേഗത്തിൽ ഗോൾപോസ്​റ്റി​​​െൻറ ഇടതു ടോപ് കോർണറിൽ കയറി.

ടോപ്​ ത്രീ ഗോൾ
1- ബെഞ്ചമിൻ പവാർഡ്​ (ഫ്രാൻസ്​) Vs അർജൻറീന
2- യുവാൻ ക്വീ​​​െൻറരോ (കൊളംബിയ) Vs ജപ്പാൻ (ജപ്പാൻ പ്രതിരോധത്തെ കബളിപ്പിച്ച്​ തൊടുത്ത കാർപറ്റ്​ ഫ്രീകിക്ക്​ ഗോൾ)
3- ലൂക്ക മോഡ്രിച്​ (ക്രൊയേഷ്യ) Vs അർജൻറീന (ബോക്​സിനു മുന്നിൽ ​ഒടമെൻഡിയെ കബളിപ്പിച്ച്​ ലോങ്​റേഞ്ചർ ​േഗാൾ)

Tags:    
News Summary - Best Goal in World Cup - Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.