എ.​എ​ഫ്.​സി പ്ലേ ​ഒാ​ഫ്​ : ബം​ഗ​ളൂ​രു ഇ​ന്ന്​ മാ​ല​ദ്വീ​പ്​  ക്ല​ബി​നെ​തി​രെ

മാ​ലി: അടിയന്തരാവസ്​ഥയുടെ അനിശ്​ചിതത്വത്തിനിടെ ബംഗളൂരു എഫ്​.സി മാലിയിൽ. എ.​എ​ഫ്.​സി ഗ്രൂ​പ്​​ ഘ​ട്ട​ത്തി​ൽ ഇ​ടം​തേ​ടി ആ​ദ്യ​പാ​ദ പ്ലേ ​ഒാ​ഫ്​ മ​ത്സ​ര​ത്തി​നാണ്​ ടീം എത്തിയത്​. മാ​ല​ദ്വീ​പ്​ ക്ല​ബ്​ ടി.​സി സ്​​പോ​ർ​ട്​​സ്​ എ​ഫ്.​സിയാണ്​ എതിരാളികൾ.

മാലിയിലെ രാഷ്​ട്രീയ അസ്​ഥിരതയും അടിയന്തരാവസ്​ഥയും പരിഗണിച്ച്​ മത്സരം മാറ്റിവെക്കാൻ ബംഗളൂരു എഫ്​.സിയും ഇന്ത്യൻ ഫുട്​ബാൾ ഫെഡറേഷനും എ.എഫ്​.സിയോട്​ അഭ്യർഥിച്ചിരുന്നു. എന്നാൽ, സന്ദർശക ടീമിന്​ പുർണ സുരക്ഷ നൽകുമെന്ന്​ മാലി സർക്കാറും ഫ​ുട്​ബാൾ ഫെഡറേഷനും ഉറപ്പുനൽകിയതോടെ ബംഗളൂരുവി​​​െൻറ അപേക്ഷ തള്ളി.

ഇതോടെയാണ്​ സുനിൽ ഛേത്രിയും സംഘവും തിങ്കളാഴ്​ച പുലർച്ചെ മാലിയിലെത്തിയത്​. ടി.​സി സ്​​പോ​ർ​ട്​​സ്​ ക്ല​ബി​നെ ഇ​രു പാ​ദ​ങ്ങ​ളി​ലു​മാ​യി മ​റി​ക​ട​ന്നാ​ൽ, ബം​ഗ​ളൂ​രു​വി​ന്​ ഗ്രൂ​പ്പി​ൽ ഇ​ടം​പി​ടി​ക്കാം. ഭൂ​ട്ടാ​ൻ ക്ല​ബ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ യു​നൈ​റ്റ​ഡി​നെ ഇ​രു പാ​ദ​ങ്ങ​ളി​ലു​മാ​യി 3-0ന്​ ​തോ​ൽ​പി​ച്ചാ​ണ്​ ബം​ഗ​ളൂ​രു ​പ്ലേ ​ഒാ​ഫി​നെ​ത്തി​യ​ത്.
 
Tags:    
News Summary - Bengaluru FC -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT