'ഞങ്ങളുണ്ട്​ കൂടെ' പ്രളയ ബാധിതർക്ക്​ സഹായവുമായി ബംഗളൂരു എഫ്​.സി

ബംഗളൂരു: പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന്​ സഹായഹസ്​തവുമായി ഇന്ത്യൻ സൂപ്പർലീഗ്​ ടീമും അയൽക്കാരുമായ ബംഗളൂരു എഫ്​.സി. ‘കേരളം.. ഞങ്ങളുണ്ട്​ നി​​​െൻറ കൂടെ’ എന്ന സന്ദേശത്തോടെ ഒൗദ്യോഗിക ട്വിറ്റർ പേജിലാണ്​ ബംഗളൂരു എഫ്​.സി പ്രളയക്കെടുതി അനുഭവിക്കുന്നവ അയൽക്കാർക്ക്​ സഹായം നൽകാൻ മുന്നോട്ട്​ വന്നത്​.

സോപ്​, ടൂത്ത്​ ബ്രഷ്​, ടൂത്ത്​ പേസ്റ്റ്​, ടവൽ, സാനിറ്ററി പാഡ്​, വസ്​ത്രങ്ങൾ, മരുന്ന്​ തുടങ്ങി അടിസ്ഥാന ആവശ്യങ്ങൾക്കായുള്ള വസ്​തുക്കൾ ബംഗളൂരു ഫുട്​ബാൾ സ്റ്റേഡിയത്തിലെത്തിക്കാനാണ്​ ബി.എഫ്​.സി ആവശ്യപ്പെടുന്നത്​. കൂടുതൽ വിവരങ്ങൾക്കായി 09071151117 എന്ന നമ്പറിലേക്ക്​ വിളിക്കാനും അവർ നിർദേശിച്ചിട്ടുണ്ട്​.

ചെന്നെയിൻ എഫ്​.സി ആരാധകരും ദുരിതകാലത്ത്​ കേരളത്തിന്​ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്​. പ്രളയ ബാധിതർക്കുള്ള ഭക്ഷണ സാധനങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും സഹായിക്കാൻ താൽപര്യമുള്ളവർ എത്രയും പെട്ടന്ന്​ ബന്ധപ്പെടാനും 'സൂപ്പർമച്ചാൻസ്​ ചെന്നെയിൻ എഫ്​.സി' ഫാൻസ്​ അവരുടെ ട്വിറ്റർ പേജിൽ അറിയിച്ചു.

Tags:    
News Summary - bengaluru fc come forward to help kerala-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT