Posted On
date_range Updated On
date_range ലെവൻഡോവ്സ്കിക്ക് ഹാട്രിക്; ഹാംബർഗിനെ തരിപ്പണമാക്കി ബയേൺ
മ്യൂണിക്: പോളണ്ട് താരം റോബർട്ട് ലെവൻഡോവ്സ്കി ഹാട്രിക്കുമായി കളംവാണ മത്സരത്തിൽ ബയേൺ മ്യൂണിക്കിന് തകർപ്പൻ ജയം. ഹാംബർഗിനെ 6-0ത്തിനാണ് ബുണ്ടസ് ലിഗ ചാമ്പ്യന്മാർ തരിപ്പണമാക്കിയത്. ഫ്രഞ്ച് താരം ഫ്രാങ്ക് റിബറിയാണ് (8, 81) ഗോൾവേട്ടക്ക് തുടക്കമിട്ടത്.
പിന്നാലെ, റോബർട്ട് ലെവൻഡോവ്സ്കി സ്കോറിങ് ഏറ്റെടുത്തു. 12, 19 മിനിറ്റുകളിൽ ഗോൾ നേടിയ താരത്തിന് 86ാം മിനിറ്റിൽ വീണുകിട്ടിയ പെനാൽറ്റി നശിപ്പിച്ചെങ്കിലും 90ാം മിനിറ്റിൽ വീണ്ടും ലഭിച്ച െപനാൽറ്റി ഗോളാക്കി ഹാട്രിക് തികച്ചു.
ആര്യൻ റോബനാണ് (55) മറ്റൊരു ഗോൾ നേടിയത്. ബുണ്ടസ് ലിഗയിൽ നിലവിൽ ടോപ് സ്കോററാണ് ലെവൻഡോവ്സ്കി (23). 20 പോയൻറിെൻറ വ്യത്യാസത്തിൽ ഒന്നാമതുള്ള ബയേൺ കിരീടത്തിലേക്ക് അടുക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.