മുഹമ്മദ്​ സലാഹിനല്ല; യൂറോപ്പ്യൻ ഗോൾഡൻ ബൂട്ട്​ അഞ്ചാം തവണയും മെസ്സിക്ക്

മഡ്രിഡ്​: മുഹമ്മദ്​ സലാഹ്​ ഉൾപ്പടെയുള്ള ​താരങ്ങളെ പിന്തള്ളി വൻകരയിലെ ഗോൾവേട്ടക്കാരനുള്ള ഗോൾഡൻ ഷൂ പുരസ്​കാരത്തിന്​ അഞ്ചാം തവണയും സൂപ്പർ താരം ലയണൽ മെസ്സി അർഹനായി. ലാലിഗ സീസണിൽ ബാഴ്​സക്കായി 34 ഗോൾ നേടിയാണ്​ മെസ്സി പുരസ്​കാരം നേടിയെടുത്തത്​.

യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരത്തിനാണ് ഗോൾഡൻ ഷൂ അവാർഡ്. ലിവർപൂളി​െൻ മുഹമ്മദ്​ സലാഹ്​ (34), ടോട്ടൻഹാമി​​െൻറ ഹാരി കെയ്​ൻ (30) എന്നിവരെയാണ്​ പുരസ്​കാരത്തിനുള്ള പോരാട്ടത്തിൽ മെസ്സി പിന്തള്ളിയത്​.

സീരി എയില്‍ 29 ഗോളുകള്‍ വീതം നേടിയ ലാസിയേയുടെ സിറോയും ഇൻറർ മിലാ​​െൻറ മൗറോ ഇക്കാര്‍ഡിയും തൊട്ടു പിന്നിലെത്തി. സീസണിലിതുവരെ 45 ഗോളുകൾ മെസ്സി സ്വന്തമ പേരിലാക്കിയിട്ടുണ്ട്​. 2010 ലാണ് ആദ്യമായി ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം നേടുന്നത്. പിന്നീട് 2012, 2013, 2017 വര്‍ഷങ്ങളിലും മെസി പുരസ്‌കാരം സ്വന്തമാക്കി.

Tags:    
News Summary - Barcelona's Lionel Messi wins European Golden Shoe for fifth time- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.