മഡ്രിഡ്: ‘എം-എസ്-എന്‍’ ത്രിമൂര്‍ത്തികളുടെ കരുത്തില്‍ ലാ ലിഗയില്‍ ബാഴ്സലോണക്ക് ഗംഭീര ജയം. 4-0ത്തിന് ഐബറിനെ തകര്‍ത്ത ബാഴ്സ റയല്‍ മഡ്രിഡുമായുള്ള പോയന്‍റ് വ്യത്യാസം രണ്ടായി കുറച്ചു. ലയണല്‍ മെസ്സി, നെയ്മര്‍, ലൂയി സുവാരസ് എന്നീ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ക്ളബിനായി കന്നി ഗോള്‍ നേടിയ ഡെന്നിസ് സുവാരസുമാണ് സ്കോറര്‍മാര്‍.
ഗോള്‍മഴ പെയ്ത പോരാട്ടത്തില്‍ സെവിയ്യ 4-3ന് ഒസാസുനയെ മറികടന്നു. അത്ലറ്റികോ മഡ്രിഡും അത്ലറ്റിക് ക്ളബും 2-2ന് സമനിലയില്‍ പിരിഞ്ഞു. വലന്‍സിയ വിയ്യ റയലിനെ 2-0ത്തിന് കീഴടക്കി. 18 കളികളില്‍നിന്ന് 43 പോയന്‍റുമായി റയല്‍ മഡ്രിഡ് തന്നെയാണ് മുന്നില്‍. 19 കളികളില്‍നിന്ന് 42 പോയന്‍റുമായി സെവിയ്യയും 41 പോയന്‍റുമായി ബാഴ്സയും പിന്നാലെയുണ്ട്.
അത്ലറ്റികോ മഡ്രിഡ് 19 കളികളില്‍നിന്ന് 35 പോയന്‍റുമായി അഞ്ചാമതാണ്. മിഡ്ഫീല്‍ഡിലെ മികച്ച താരമായ സെര്‍ജിയോ ബുസ്കറ്റ്സ് ഒമ്പതാം മിനിറ്റില്‍ പരിക്കു കാരണം പുറത്തായത് ജയത്തിനിടയിലും ബാഴ്സക്ക് സങ്കടമായി. ഐബര്‍ താരം ഗോണ്‍സാലോ എസ്കലെന്‍െറയുടെ ഫൗളിലാണ് ബുസ്കറ്റ്സിന് കാലിന് പരിക്കേറ്റത്. ഒരു മാസം താരത്തിന് പുറത്തിരിക്കേണ്ടിവരും. ബുസ്കറ്റ്സിന് പകരമാണ് ഡെന്നിസ് സുവാരസ് എത്തിയത്.
ഇവാന്‍ റാകിറ്റിച്ചിനും അര്‍ദ ടുറാനുമൊപ്പം താളം കണ്ടത്തൊന്‍ വിഷമിച്ചെങ്കിലും ആദ്യ ഗോളിലൂടെ ഡെന്നിസ് ശ്രദ്ധ നേടി. 31ാം മിനിറ്റില്‍ മെസ്സിയുടെ ഷോട്ട് തടയപ്പെട്ടെങ്കിലും അവസരത്തിനൊത്തുയര്‍ന്ന് ബോക്സിന് പുറത്തെ മൂലയില്‍നിന്ന് പന്ത് വലയിലേക്ക് അടിച്ചുകയറ്റി. ആദ്യ പകുതിക്ക് മുമ്പ് നെയ്മറും സുവാരസും ഗോളവസരം നഷ്ടമാക്കി. ആദ്യപകുതിയുടെ അന്ത്യനിമിഷത്തില്‍ സുവാരസിന്‍െറ ഷോട്ട് പോസ്റ്റില്‍ തട്ടി എതിര്‍ ഗോളിയുടെ കൈയിലൊതുങ്ങി. 50ാം മിനിറ്റില്‍ സുവാരസിന്‍െറ ക്രോസില്‍നിന്നാണ് മെസ്സി ലീഡുയര്‍ത്തിയത്. സീസണില്‍ 26 മത്സരങ്ങളില്‍നിന്ന് മെസ്സിയുടെ 28ാം ഗോളായിരുന്നു അത്. 68ാം മിനിറ്റിലായിരുന്നു സുവാരസിന്‍െറ ഗോള്‍.
15 ഗോളുമായി ലാ ലിഗയിലെ ടോപ്സ്കോററായി തുടരുകയാണ് സുവാരസ്. രണ്ടാം പകുതിയുടെ ഇഞ്ചുറി സമയത്ത് നെയ്മറും വലകുലുക്കിയതോടെ ‘എം-എസ്-എന്‍’ സഖ്യത്തിന്‍െറ ഗോളടി പൂര്‍ത്തിയായി. സ്കോര്‍: 4-0. റയല്‍ മഡ്രിഡിന്‍െറ ജൈത്രയാത്രക്ക് അന്ത്യംകുറിച്ച സെവിയ്യ വാശിയേറിയ പോരാട്ടത്തിലാണ് ഒസാസുനയെ മറികടന്നത്. 1-2ന് പിന്നില്‍ നില്‍ക്കേ അന്‍േറാണിയോ ഗ്രീസ്മാന്‍െറ ഗോളാണ് അത്ലറ്റിക് ക്ളബിനെതിരെ അത്ലറ്റികോക്ക് തുണയായത്.
കോകെയിലൂടെ അത്ലറ്റികോയാണ് ആദ്യം വലചലിപ്പിച്ചത്. ഇനിഗോ ലെക്യു പിന്നീട് തിരിച്ചടിച്ചു. 56ാം മിനിറ്റില്‍ ഡി മാര്‍കോസ് അത്ലറ്റികിനെ മുന്നിലത്തെിച്ചതിനുശേഷമായിരുന്നു ഗ്രീസ്മാന്‍െറ രക്ഷക ഗോള്‍. സ്പാനിഷ് ഫുട്ബാള്‍ ലീഗില്‍ ഐബറിനെതിരെ ഗോള്‍ നേടിയ ബാഴ്സലോണ താരം ലയണല്‍ മെസ്സിയുടെ ആഹ്ളാദം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.