മഡ്രിഡ്: സ്പാനിഷ് കിങ്സ് കപ്പ് ക്വാർട്ടറിൽ രാജാക്കന്മാർക്ക് കാലിടറി. 30 തവണ ക പ്പുയർത്തിയ ബാഴ്സലോണയും, 19 തവണ ചാമ്പ്യന്മാരായ റയൽമഡ്രിഡുമാണ് സെമി കാണാതെ പുറ ത്തായത്. അത്ലറ്റികോ ബിൽബാവോക്കെതിരെ ഉജ്ജ്വലമായി കളിച്ചിട്ടും ഇഞ്ചുറി ടൈമിെൻറ ഒടുവിൽ പിറന്ന സെൽഫ്ഗോളിലൂടെ ബാഴ്സലോണ 1-0ത്തിന് തോറ്റു. മറ്റൊരു ക്വാർട്ടറിൽ റയ ൽ സൊസീഡാഡാണ് റയൽ മഡ്രിഡിനെ 4-3ന് തകർത്തത്. 2015 മുതൽ 2018 വരെ തുടർച്ചയായി നാല് തവണ കി ങ്സ് കപ്പ് കിരീടമണിഞ്ഞ ബാഴ്സലോണ കഴിഞ്ഞ വർഷം ഫൈനലിൽ തോൽക്കുകയായിരുന്നു.
ബിൽബാവോയുടെ ഗ്രൗണ്ടിൽ നടന്ന മത്സരത്തിെൻറ 90 മിനിറ്റും കളി ബാഴ്സയുടെ കാൽച്ചുവട്ട ിലായിരുന്നു. മെസ്സിയും അൻസു ഫാതിയും സെർജി റോബർടോയും ചേർന്ന് ഒരുപിടി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും മിന്നും ഫോമിലായിരുന്ന ബിൽബാവോ ഗോളി ഉനായ് സിമോണും പ്രതിരോധതാരം ഉനായ് നുനയും തീർത്ത വന്മതിലിൽ തട്ടിത്തെറിച്ചു.
ഗോളെന്നുറച്ച അരഡസനോളം അവസരങ്ങൾ ഗോളി തട്ടിയകറ്റി. ഇതിനൊടുവിലായിരുന്നു 93ാം മിനിറ്റിൽ ഇബായ് ഗോമസിെൻറ ലോങ് റേഞ്ച് ക്രോസ് സെർജിയോ ബുസ്ക്വറ്റ്സിെൻറ തലയിൽ തട്ടി സ്വന്തം വലയിൽ പതിച്ചത്. അപ്രതീക്ഷിത ഗോളിൽ ഞെട്ടിയ ബാഴ്സലോണക്ക് കാര്യംപിടികിട്ടും മുേമ്പ ലോങ് വിസിലും മുഴങ്ങി. 80ാം മിനിറ്റിൽ ജെറാഡ് പിക്വെ പരിക്കേറ്റ് മടങ്ങിയതും തിരിച്ചടിയായി.
ലയണൽ മെസ്സിയും സ്പോർടിങ് ഡറക്ടർ എറിക് അബിദാലും തമ്മിലെ വിവാദവും, ഒസ്മാനെ ഡെംബലെ, ലൂയിസുവാരസ് എന്നിവരും പരിക്കുമായി പരുങ്ങലിലായ ടീമിന് കനത്ത പ്രഹരമായി തോൽവി. പുതിയ കോച്ച് ക്വികെ സെത്യാെൻറ ആറ് കളിയിൽ രണ്ടാം തോൽവിയുമായി ഇത്.
തട്ടകത്തിൽ വീണ് റയൽ
സാൻറിയാഗോ ബെർണബ്യൂവിൽ ഏഴു ഗോൾ വീണ അങ്കത്തിലായിരുന്നു റയലിെൻറ തോൽവി. ഒന്നാം പകുതിയിൽ ഒരു ഗോളിന് സൊസീഡാഡ് ലീഡ് പിടിച്ചു. രണ്ടാം പകുതിയിൽ അലക്സാണ്ടർ ഇസാകിെൻറ ഇരട്ട ഗോളിലൂടെ സൊസീഡ് 3-0ത്തിന് മുന്നിലെത്തി.
മാഴ്സലോണയിലൂടെ (59) തിരിച്ചടി തുടങ്ങിയ റയലിനായി റോഡ്രിഗോയും (81), നാചോ ഫെർണാണ്ടസും (93) സ്കോർ ചെയ്തെങ്കിലും 69ാം മിനിറ്റിൽ മൈകൽ മെറിനോയിലൂടെ നാലാം ഗോൾ നേടിയ സൊസീഡാഡ് ബഹുദൂരം മുന്നിലെത്തി. അവസാന മിനിറ്റിൽ സൊസീഡാഡ് 10ലേക്ക് ചുരുങ്ങിയെങ്കിലും റയലിന് അവസരം മുതലാക്കാനായില്ല. ബെൻസേമക്കൊപ്പം വിനീഷ്യസ് ജൂനിയറും ബ്രാഹിം ഡയസുമാണ് റയൽ മുന്നേറ്റം നയിച്ചത്.
65 വർഷത്തിനുശേഷം
65 വർഷത്തിനിടെ ആദ്യമായാണ് ബാഴ്സലോണയും റയൽമഡ്രിഡും ഒരേദിനം ഒരു ചാമ്പ്യൻഷിപ്പിൽനിന്നും പുറത്താവുന്നത്. 1955 കിങ്സ് കപ്പ് സെമിയിലായിരുന്നു ഇരുവരും ഒരു രാത്രിയിൽ തോറ്റു മടങ്ങിയത്. ഈ വർഷം സെമി കാണാതെ പുറത്തായതോടെ രണ്ടു പേരുടെയും ശ്രദ്ധ ലാലിഗ, ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങളിലേക്കാവും. സെമിയിൽ അത്ലറ്റികോ ബിൽബാവോ ഗ്രനഡയെയും, സൊസീഡാഡ് മിറാൻഡസിനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.