മഡ്രിഡ്: സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെ ലാ ലിഗയിലെ ആദ്യ മത്സരത്തിനിറങ്ങിയ ബാഴ് സലോണക്ക് ഞെട്ടിക്കുന്ന തോൽവി. ബാഴ്സ കോച്ച് ഏണസ്റ്റോ വാൾവെർദോയുടെ മുൻ ക്ല ബായ അത്ലറ്റികോ ബിൽബാവോയാണ് നിലവിലെ ചാമ്പ്യന്മാരെ ഏകപക്ഷീയമായ ഒരു ഗോളിന് തേ ാൽപിച്ചത്. 88ാം മിനിറ്റിൽ പകരക്കാരൻ അറിറ്റ്്സ് അഡൂറിസ് ബൈസിക്കിൾ കിക്കിലൂടെ നേടിയ ഗോളാണ് ബാഴ്സക്ക് അപ്രതീക്ഷിത തോൽവി സമ്മാനിച്ചത്. മത്സരത്തിെൻറ 37ാം മിനിറ്റിൽ സ്ട്രൈക്കർ ലൂയി സുവാരസ് പരിക്കേറ്റുപുറത്തായത് ബാഴ്സക്ക് ഇരട്ട അടിയായി.
സീസണിൽ ബാഴ്സയിലെത്തിയ അേൻറായിൻ ഗ്രീസ്മാനും ഫ്രാങ്കി ഡി ജോങ്ങിനും ലാ ലിഗ അരങ്ങേറ്റത്തിൽ ശോഭിക്കാനായില്ല. പതിഞ്ഞ താളത്തിൽ തുടങ്ങിയ ബാഴ്സ 31ാം മിനിറ്റിൽ അവസരം തുറന്നെങ്കിലും സുവാരസിന് മുതലെടുക്കാനായില്ല. ഏറെവൈകാതെ കാൽവണ്ണക്ക് പരിക്കേറ്റ് സുവാരസ് കളംവിട്ടു. 46ാം മിനിറ്റിൽ ഇവാൻ റാകിടിച് ഇറങ്ങിയെങ്കിലും രക്ഷയുണ്ടായില്ല. മത്സരം തീരാൻ സെക്കൻഡുകൾ ബാക്കിനിൽക്കേ വലതു വിങ്ങിൽനിന്ന് ആൻഡർ കാപ്പ നൽകിയ ക്രോസ് ബൈസിക്കിൾ കിക്കിലൂടെ വലയിലെത്തിച്ച 38കാരനായ അഡൂറിസ് ബിൽബാവോക്ക് സ്വപ്നസമാനമായ തുടക്കം നൽകി.
മൈതാനത്ത് കളിമെനയാൻ നായകൻ മെസ്സിയില്ലാത്തതും ബയേണിലേക്ക് കൂടുമാറുന്നതിനാൽ ഫിലിപ് കൗടീന്യോ സ്ക്വാഡിൽ ഇല്ലാതെപോയതും ബാഴ്സയുടെ പ്രകടനത്തിൽ നിഴലിച്ചു. മത്സരത്തില്‍ ഭൂരിഭാഗം സമയവും പന്ത് കൈവശംവെച്ചിട്ടും ഒരു ഗോൾ നേടാന്‍ ബാഴ്സക്ക് കഴിയാതെപോയത് ആരാധകരെ നിരാശയിലാഴ്ത്തി. 2008നുശേഷം ആദ്യമായാണ് ബാഴ്സ ലീഗിലെ ആദ്യ മത്സരത്തിൽ പരാജയപ്പെടുന്നത്. റയൽ ബെറ്റിസിനെതിരെയാണ് ബാഴ്സയുടെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.