ഒമ്പതു പേരുമായി കളിച്ച് ബാഴ്‌സ ഫൈനലില്‍
മഡ്രിഡ്: കിങ്സ് കപ്പില്‍ നിലവിലെ ജേതാക്കളായ ബാഴ്സലോണ തുടര്‍ച്ചയായ നാലാം തവണയും ഫൈനലിൽ. സുവാരസ് അടക്കം രണ്ടു പേർക്ക് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോവേണ്ടി വന്നിട്ടും അത്ലറ്റികോ മഡ്രിഡിനെ സമനിലയിൽ തളച്ച് 3-2 എന്ന ഗോൾ ശരാശരിയിലാണ് ഫൈനൽ പ്രവേശം. 43ാം മിനിറ്റിൽ സുവാരസിലൂടെ ബാഴ്സ ലീഡ് നേടി. പിന്നീട് ബാഴ്‌സയുടെ സെര്‍ജി റോബര്‍ട്ടോയും അത്‌ലറ്റിക്കോയുടെ യാന്നിക് ഫെരെയ്‌രോയും ചുവപ്പ് കണ്ട് പറത്തായി. 83-ാം മിനിറ്റില്‍ ഗമെയ്‌രോ ഒരു ഗോള്‍ മടക്കി. ചുവപ്പ് കാർഡ് കിട്ടിയതോടെ ഫൈനലില്‍ ലൂയിസ് സുവാരസിന് കളിക്കാനാവില്ല. രണ്ടാം മഞ്ഞക്കാർഡ് ലഭിച്ചാണ് താരങ്ങൾ പുറത്തായത്.
അത്ലറ്റികോ മഡ്രിഡിനെ അവരുടെ നാട്ടില്‍ 2-1ന് തകര്‍ത്തതിന്‍െറ ആത്മവിശ്വാസവുമായാണ് ബാഴ്സലോണ നൂകാംപിലിറങ്ങിയത്. സുവാരസും ലയണല്‍ മെസ്സിയുമായിരുന്നു ആദ്യ പാദത്തിലെ ബാഴ്സയുടെ സ്കോറര്‍മാര്‍. സസ്പെന്‍ഷനിലായ നെയ്മർ കളത്തിലിറങ്ങിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.