ഫി​ഫ പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ൻ​ഫാ​ന്റി​നോ മ​ത്സ​രി​ക്കും

ല​ണ്ട​ൻ: ലോ​ക​ക​പ്പി​ന്റെ ഓ​ഹ​രി​ക​ൾ വി​ൽ​ക്കാ​നു​ള്ള വി​വാ​ദ പ​ദ്ധ​തി പ​രാ​ജ​യ​പ്പെ​ടു​ക​യും ക​ടു​ത്ത എ​തി​ർ​പ്പു​ക​ൾ ഉ​യ​രു​ക​യും ചെ​യ്തി​ട്ടും അ​ന്താ​രാ​ഷ്ട്ര ഫു​ട്ബാ​ൾ സം​ഘ​ട​ന​യാ​യ ഫി​ഫ​യു​ടെ പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തേ​ക്ക് വീ​ണ്ടും മ​ത്സ​രി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലു​റ​ച്ച് ജി​യാ​നി ഇ​ൻ​ഫാ​ന്റി​നോ. രാ​ജി​വെ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ങ്ങ​ള​ട​ക്കം ഉ​യ​ർ​ന്നി​രി​ക്കെ, 2027 മാ​ർ​ച്ചി​ൽ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​ലാം ത​വ​ണ​യും ഇ​ൻ​ഫാ​ന്‍റി​നോ ഗോ​ദ​യി​ലു​ണ്ടാ​വു​മെ​ന്ന് ഫി​ഫ ഔ​ദ്യോ​ഗി​ക​മാ​യി വ്യ​ക്ത​മാ​ക്കി. ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ൻ​ഫാ​ന്റി​നോ മ​ത്സ​രി​ക്കു​മെ​ന്ന് ഏ​പ്രി​ലി​ൽ ത​ന്നെ പ്ര​ഖ്യാ​പി​ച്ച​താ​ണെ​ന്നും അ​തി​ൽ ഇ​പ്പോ​ഴും മാ​റ്റ​മൊ​ന്നു​മി​ല്ലെ​ന്നും ഫി​ഫ വ​ക്താ​വ് സ്ഥി​രീ​ക​രി​ച്ചു. ഇം​ഗ്ല​ണ്ട്, വെ​യ്‌​ൽ​സ് തു​ട​ങ്ങി​യ പ്ര​മു​ഖ രാ​ജ്യ​ങ്ങ​ളു​ടെ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​നു​ക​ൾ ഇ​ൻ​ഫാ​ന്റി​നോ​ക്കു​ള്ള പി​ന്തു​ണ ഇ​തി​ന​കം പി​ൻ​വ​ലി​ച്ചി​ട്ടു​ണ്ട്. എ​ങ്കി​ലും ആ​ഫ്രി​ക്ക​ൻ, തെ​ക്കേ അ​മേ​രി​ക്ക​ൻ ഫു​ട്ബാ​ൾ സം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ ഇ​പ്പോ​ഴും അ​ദ്ദേ​ഹ​ത്തി​നു​ണ്ട്. പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള മ​റ്റ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 18 ആ​ണ്.

Tags:    
News Summary - FIFA President Gianni Infantino to Run for Re-election Despite Backlash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.