മഡ്രിഡ്: തുടർച്ചയായി അഞ്ചാം വർഷവും പതിവുതെറ്റിക്കാതെ ബാഴ്സലോണ കിങ്സ് കപ്പ് ഫുട്ബാൾ കലാശപ്പോരിന്. സെമിയിലെ രണ്ടാം പാദത്തിൽ വലൻസിയയെ 2-0ത്തിന് തോൽപിച്ച ബാഴ്സലോണ 3-0ത്തിെൻറ അഗ്രിഗേറ്റുമായി ഫൈനലിൽ ഇടംപിടിച്ചു. ഏപ്രിൽ 21ന് നടക്കുന്ന കിരീടപ്പോരാട്ടത്തിൽ സെവിയ്യയാണ് എതിരാളി. ജനുവരി വിൻഡോയിൽ ലിവർപൂളിൽനിന്ന് ബാഴ്സയിലെത്തിയ ബ്രസീൽ താരം ഫിലിപ് കുടീന്യോ അക്കൗണ്ട് തുറന്ന മത്സരത്തിൽ, കറ്റാലന്മാർക്കായിരുന്നു ആധിപത്യം മുഴുവനും. മെസ്സിയും സുവാരസും മുന്നിൽ നിന്ന് പടനയിച്ചപ്പോൾ മധ്യനിരയിൽ ബുസ്കറ്റ്സും റാകിറ്റിച്ചും ഇനിയേസ്റ്റയും പന്തു വിട്ടുകൊടുക്കാതെ കളിനെയ്തു.
ആദ്യ പകുതി േഗാളുകളൊന്നും പിറക്കാത്തതോടെ രണ്ടാം പകുതി ബാഴ്സ കോച്ച് ഏണസ്റ്റോ വാൽവർഡെ തന്ത്രം മാറ്റിപ്പിടിച്ചു. ബ്രസീൽ താരങ്ങളായ പൗളീന്യോയെയും കുടീന്യോയെയും കളത്തിലിറക്കി. അതിനു ഫലം കാണുകയും ചെയ്തു. സുവാരസിെൻറ ഉശിരൻ ക്രോസിൽ കുടീന്യോയുടെ (49ാം മിനിറ്റ്) ക്ലാസിക് ഫിനിഷിങ്. ബാഴ്സ ജഴ്സിയിൽ താരത്തിെൻറ ആദ്യ ഗോളാണിത്.
2013ൽ ലിവർപൂളിനായി കുടീന്യോ ആദ്യ ഗോൾ നേടിയപ്പോൾ അവസരമൊരുക്കിയ സുവാരസ് തന്നെ ബാഴ്സയിലും കൂട്ടുചേർന്നത് കൗതുകമായി. 82ാം മിനിറ്റിൽ ഇവാൻ റാകിറ്റിച്ചിെൻറ വകയായിരുന്നു രണ്ടാം ഗോൾ. വഴിയൊരുക്കിയത് സുവാരസ് തന്നെ. അതിനിടക്ക് വലൻസിയുടെ പല സുവർണാവസരങ്ങളും നിർഭാഗ്യകൊണ്ട് പുറത്തായി. ലെഗാനസിനെ തോൽപിച്ചാണ് സെവിയ്യ ഫൈനലിൽ എത്തിയത്. 29 തവണ കിരീടമണിഞ്ഞ ബാഴ്സലോണ അവസാന നാലിൽ മൂന്നിലും ജേതാക്കളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.