സാമ്പത്തിക പ്രതിസന്ധി; ഇത്തവണ ബാലൺ ഡിഒാർ ഇല്ല

പാരിസ്​: മികച്ച ഫുട്​ബാൾ താരത്തിനുള്ള ബാലൺ ഡിഒാർ പുരസ്​കാരം കോവിഡ്​ പ്രതിസന്ധി കാരണം ഇൗ വർഷം നൽകില്ല. പുരസ്​കാരം നൽകുന്ന ഫ്രഞ്ച്​ മാഗസിൻ ‘ഫ്രാൻസെ ഫുട്​ബാളാണ്’ ഇത്തവണ ബഹുമതി നൽകുന്നില്ലെന്ന്​ അറിയിച്ചത്​. 1956 മുതൽ ബാലൺ ഡിഒാർ പ്രഖ്യാപിച്ചു തുടങ്ങിയതിനു ശേഷം ഇതാദ്യമായാണ്​ ഇൗ വ്യക്​തികത ഫുട്​ബാൾ പുരസ്​കാരം റദ്ദാക്കപ്പെടുന്നത്​. 

ഇതോടെ, ഗ്ലാമർ അവാർഡിനായി മത്സരിക്കുന്ന ലെവൻഡോവ്​സ്​കി, ലയണൽ മെസി, ക്രിസ്​റ്റ്യാനോ റൊണാൾഡോ താരങ്ങൾക്ക്​ ഒരു വർഷം കൂടി കാത്തിരി​ക്കേണ്ടി വരും. ആറു ബാലൺ ഡിഒാർ നേടിയ ലയണൽ മെസ്സിയാണ്​ ഇൗ പുരസ്​കാരം ഏറ്റവും കൂടുതൽ നേടിയത്​. 

Tags:    
News Summary - Ballon d’Or 2020: France Football Cancel Prestigious Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.