വ​നി​ത ഏ​ഷ്യ​ൻ ക​പ്പ്​  ഫു​ട്​​ബാ​ൾ യോ​ഗ്യ​ത: ദ​ക്ഷി​ണ കൊ​റി​യ​യും ഉ​ത്ത​ര ​കൊ​റി​യ​യും നേ​ർ​ക്കു​നേ​ർ

സോൾ: അയൽക്കാരും കടുത്ത ശത്രുക്കളുമായ ദക്ഷിണ കൊറിയയും ഉത്തര കൊറിയയും ഫുട്ബാളിൽ ഏറ്റുമുട്ടാനൊരുങ്ങുന്നു. ഉത്തര െകാറിയയിൽ നടക്കുന്ന എ.എഫ്.സി വനിത ഏഷ്യൻ കപ്പ് ഫുട്ബാൾ യോഗ്യത ഗ്രൂപ്പിലാണ് അടുത്തയാഴ്ച ഏറ്റുമുട്ടുന്നത്. പുരുഷ-വനിത വിഭാഗങ്ങളിൽ സൗഹൃദമത്സരങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഉത്തര കൊറിയയിൽവെച്ച് സുപ്രധാന മത്സരത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടുന്നത് ഇതാദ്യമാണ്. 1950 മുതൽ 53 വരെ നീണ്ട കൊറിയൻ യുദ്ധത്തിന് ശേഷം ഇരു രാജ്യങ്ങളും എന്നും സംഘർഷത്തിെൻറ മൈതാനത്തായിരുന്നു. 

 ഉത്തര െകാറിയയിൽ മത്സരം അരങ്ങേറുന്നു എന്നതിനപ്പുറവും പ്രാധാന്യമുണ്ട്. ഫിഫ നിയമപ്രകാരം ഇരു രാജ്യങ്ങളുടെയും പതാകകൾ സ്റ്റേഡിയത്തിൽ പാറിക്കേണ്ടതുണ്ട്. ഇരു ദേശീയ ഗാനവും സ്റ്റേഡിയത്തിൽ മുഴങ്ങും. പ്യോങ്യാങ്ങിലെത്തുന്ന താരങ്ങൾക്ക് ആവശ്യമായ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ദക്ഷിണ കൊറിയ ആവശ്യപ്പെട്ടു. തങ്ങളുെട പൗരന്മാർക്ക് യാത്രാവിലക്കേർപ്പെടുത്തിയതിനാൽ കളി കാണാൻ പോകാനാവില്ലെന്നും ദക്ഷിണ കൊറിയ പറയുന്നു. വനിത ഏഷ്യൻ കപ്പിെൻറ ഗ്രൂപ് ബിയിലാണ് ഇരുെകാറിയകളും മാറ്റുരക്കുന്നത്. ഇന്ത്യയും ഇതേ ഗ്രൂപ്പിലുണ്ട്. ഒപ്പം ഉസ്ബകിസ്താനും ഹോേങ്കാങ്ങും. ഫിഫ റാങ്കിങ്ങിൽ പത്താമതുള്ള ഉത്തര െകാറിയക്കാണ് സാധ്യതയേറെ. ഗ്രൂപ് ജേതാക്കൾ അടുത്തവർഷം േജാർഡനിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടും.
 
Tags:    
News Summary - asian women's world cup qualifying

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.