ന്യൂഡൽഹി: കിർഗിസ്താനെതിരായ എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാൾ യോഗ്യത മത്സരത്തിനുള്ള 24 അംഗ ഇന്ത്യൻ ടീമിനെ കോച്ച് സ്റ്റീഫൻ കോൺസ്റ്റൈൻറൻ പ്രഖ്യാപിച്ചു.
നേരത്തേതന്നെ യോഗ്യത നേടിക്കഴിഞ്ഞ ഇന്ത്യ സമ്മർദങ്ങളില്ലാതെയായിരിക്കും കളത്തിലിറങ്ങുക.
27നാണ് മത്സരം. 13 പോയൻറുമായി ഗ്രൂപ് ‘എ’യിൽ ഒന്നാമതാണ് ഇന്ത്യ. എട്ടു വർഷത്തിനുള്ളിൽ ഇതു രണ്ടാം തവണയാണ് എ.എഫ്.സി കപ്പിന് ഇന്ത്യ യോഗ്യത നേടുന്നത്. 2011ലാണ് അവസാനമായി യോഗ്യത നേടിയത്.
ടീം: ഗോൾകീപ്പർമാർ: ഗുർപ്രീത് സിങ് സന്ധു, അമരീന്ദർ സിങ്, വിശാൽ കെയ്ത്.
ഡിഫൻഡർ: സുഭാഷിഷ് റോയ്, നിഷു കുമാർ, അനസ് എടത്തൊടിക, സന്ദേശ് ജിങ്കാൻ, രഞ്ജൻ സിങ്, ലാൽറുവാതാര, ജെറി ലാൽറിൻസുവാല, നാരായൺ ദാസ്.
മിഡ്ഫീൽഡർ: ഉദാന്ത സിങ്, ധനപാൽ ഗണേഷ്, മുഹമ്മദ് റഫീഖ്, അനിരുദ്ധ് ഥാപ, റൗളിൻ ബോർഗസ്, ഹലിചരൺ നാർസറി, ബികാസ് ജെയ്റു.
ഫോർവേഡ്: ബൽവന്ത് സിങ്, ജെജെ ലാൽപെഖ്ലുവ, സെയ്മൻലെൻ ഡോൻഗൽ, അലൻ ഡിയോറി, മൻവീർ സിങ്, ഹിേദഷ് ശർമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.