Posted On
date_range Updated On
date_range അതിശയമായി സ്റ്റാർകിെൻറ ‘നൂറ്റാണ്ടിെൻറ പന്ത്’- VIDEO
സിഡ്നി: ആഷസ് രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിെൻറ ജെയിംസ് വിൻസിയെ പുറത്താക്കിയ ആസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർകിെൻറ പന്തിൽ അതിശയിച്ച് ക്രിക്കറ്റ് ലോകം. 55 റൺസെടുത്ത വിൻസെയുടെ കുറ്റിമുറിച്ച പന്തിെൻറ സൗന്ദര്യവും വേഗവും കണ്ട് അദ്ഭുതംകൂറി ആരാധകർ ആഷസിെൻറ പന്തായും ഇതിനെ വിശേഷിപ്പിച്ചു. ഗുഡ്ലെങ്തിൽ പിച്ച് ചെയ്ത് പുറത്തേക്കെന്ന് പ്രതീക്ഷിച്ച പന്ത് ബാറ്റ്സ്മാെൻറ കണ്ണിനും പിടികൊടുക്കാതെ ഒാഫ്സ്റ്റംപ് പറത്തിയപ്പോൾ എല്ലാവരും അതിശയിച്ചു. പിന്നെ ട്വിറ്ററിലും പന്ത് ഹിറ്റായി. 21ാം നൂറ്റാണ്ടിെൻറ പന്ത് എന്നാണ് കമേൻററ്റർ ഹർഷഭോഗ്ലെ വിശേഷിപ്പിച്ചത്. അഭിനന്ദനങ്ങളുമായി കെവിൻ പീറ്റേഴ്സൻ, ഷെയ്ൻവോൺ, ജിമ്മി നീഷാം, അലൻ ഡൊണാൾഡ് എന്നിവരും രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.