ആഴ്​സനലിനെ മറികടന്ന്​ ചെൽസിസിറ്റിക്ക്​ ആറ്​ ഗോൾ ജയം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ ആ​വേ​ശ​ക​ര​മാ​യ ല​ണ്ട​ൻ ഡ​ർ​ബിയിൽ ചെ​ൽ​സി ആ​ഴ്​​സ​ന​ലി​നെ ​3-2ന്​ ​തോ​ൽ​പി​ച്ചു. ആ​ദ്യ പ​കു​തി​യി​ൽ ര​ണ്ടു​​ഗോ​ളു​ക​ൾ​ക്ക്​ പി​റ​കി​ൽ​നി​ന്ന ശേ​ഷം ശ​​ക്ത​മാ​യി തി​രി​ച്ചു​വ​ന്നെ​ങ്കി​ലും ഉ​നാ​യ്​ എം​റി​ക്കും സം​ഘ​ത്തി​നും​ ജ​യം നേ​ടാ​നാ​യി​ല്ല. ഇ​തോ​ടെ, ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും ചെ​ൽ​സി ജ​യം സ്വ​ന്ത​മാ​ക്കി. അ​ലോ​ൺ​സോ​യു​ടെ ക്രോ​സ്​ ഗോ​ളാ​ക്കി പെ​ഡ്രോ ഒ​മ്പ​താം മി​നി​റ്റി​ൽ ത​ന്നെ ചെ​ൽ​സി​യെ മു​ന്നി​ലെ​ത്തി​ച്ചു.

20ാം മി​നി​റ്റി​ൽ ആ​ൽ​വ​റോ മൊ​റാ​ട്ട ചെ​ൽ​സി​ക്ക്​ 2-0​െൻ​റ ലീ​ഡ്​ ന​ൽ​കി. പി​റ​കി​ൽ പോ​യ​തോ​ടെ ഉ​ണ​ർ​ന്നു ക​ളി​ച്ച ആ​ഴ്സ​ന​ൽ 37ാം മി​നി​റ്റി​ൽ മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​ന്നു. ഹ​െൻറി​ക്​ മി​ഖ​ത്ര്യാ​​നാ​ണ്​ ഗ​ണ്ണേ​ഴ്​​സി​ന്​ ബ്രേ​ക്ക്​​ത്രൂ ന​ൽ​കി​യ​ത്.​ പി​ന്നാ​ലെ  നാ​ലു മി​നി​റ്റു​ക​ൾ​ക്ക​കം അ​ല​ക്​​സ്​ ഇ​വോ​ബി​ സമനില ഗോൾ നേടി. 81ാം മി​നി​റ്റി​ൽ മാ​ർ​കോ​സ്​ അ​ലോ​ൻ​സോ നേ​ടി​യ ഗോ​ൾ നീ​ല​പ്പ​ട​ക്ക്​ ജ​യം സ​മ്മാ​നി​ച്ചു. ടോ​ട്ട​ൻ​ഹാം 3-1ന്​ ​ഫു​ൾ​ഹാ​മി​നെ​യും എ​വ​ർ​ട്ട​ൺ 2-1ന്​ ​സ​താം​പ്​​റ്റ​നെ​യും ലെ​സ്​​റ്റ​ർ​സി​റ്റി, വോ​ൾ​വ​ർ​ഹാം​പ്​​ട​ണി​നെ​യും (2-0) തോ​ൽ​പി​ച്ചു.

അഗ്യൂറോ ഹാട്രികിൽ സിറ്റി

സെർജി അഗ്യൂറോയുടെ ഹാട്രിക്​ മികവിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്​റ്റർ സിറ്റി 6-1ന്​ ഹ​േഡഴ്​സ്​ഫീൽഡ്​ ടൗണിനെ തോൽപ്പിച്ചു. സിറ്റി ജഴ്​സിയിൽ അഗ്യൂറോയുടെ 13ാം ഹാട്രിക്കായിരുന്നു ഇത്​. ഗബ്രിയേൽ ജീസസും ഡേവിഡ്​ സിൽവയുമാണ്​ മറ്റ്​ സ്​കോറർമാർ. ആറാമത്തെ ഗോൾ ട്രെൻസ്​ കൊ​േങ്കാളോയുടെ വക സെൽഫ്​ ഗോളായിരുന്നു. 

Tags:    
News Summary - Arsenal's worst start to Premier League -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.