ലണ്ടൻ: ക്രിസ്റ്റൽ പാലസിനോടേറ്റ മൂന്നു ഗോളിെൻറ തോൽവി മറക്കാൻ ബൂട്ടുകെട്ടിയ ഗണ്ണേഴ്സിന് 19ാം സ്ഥാനക്കാരായ മിഡ്ൽസ്ബ്രോക്കെതിരെ ആശ്വാസജയം (2-1). ജർമൻ താരം മെസ്യൂത് ഒാസിൽ 71ാം മിനിറ്റിൽ നേടിയ ഗോളിലാണ് സമനില കുരുങ്ങാതെ ആഴ്സനൽ രക്ഷപ്പെട്ടത്. ഇതോടെ ലീഗിൽ ആദ്യ നാലിൽ ഇടംപിടിച്ച് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനുള്ള ഗണ്ണേഴ്സിെൻറ സാധ്യതക്ക് ജീവൻവെച്ചു.
ഏഴു മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. ടോട്ടൻഹാം, മാഞ്ചസ്റ്റർ യുനൈറ്റഡ് എന്നിവരുൾപ്പെടെയുള്ളവരോട് ജയിച്ചുകയറിയാൽ ആദ്യ നാലിൽ ഇടംലഭിച്ചേക്കാം. എഫ്.എ കപ്പ് െസമിഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിേയാട് ഏറ്റുമുട്ടാനൊരുങ്ങുന്ന ആഴ്സനലിന് മിഡ്ൽസ്ബ്രോക്കെതിരായ ജയം നേരിയ ആത്മവിശ്വാസം നൽകും.
ചിലിയൻ താരം അലക്സി സാഞ്ചസ് നേടിയ ആദ്യ ഗോളിന് മിഡ്ൽസ്ബ്രോ രണ്ടാം പകുതിയിൽ തിരിച്ചടിച്ചെങ്കിലും ഒാസിൽ ആഴ്സനലിെൻറ രക്ഷകനായി. 57 പോയൻറുമായി ആഴ്സനൽ ആറാം സ്ഥാനത്താണ്. തോൽവിയോടെ മിഡ്ൽസ്ബ്രോ തരംതാഴ്ത്തപ്പെടാനുള്ള സാധ്യത കൂടി. 24 പോയൻറുമായി 19ാം സ്ഥാനത്താണ് ടീം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.