മികച്ച ഗോളിനുള്ള ഫിഫ പുരസ്കാരം നേടിയ സ്കോര്‍പിയോണ്‍ ഗോള്‍ കാണാം- VIDEO

കഴിഞ്ഞ സീസണിലെ മികച്ച ഗോളിനുള്ള പുരസ്കാരമായ പുഷ്​കാസ്​ അവാർഡ്​ ആഴ്​സനലിൻറ ഫ്രഞ്ച് താരം ഒലിവർ ജിറൂദ് ​സ്വന്തമാക്കി. ക്രിസ്റ്റൽ പാലസിനെതിരെ ജിറൂദ് നേടിയ സ്കോര്‍പിയോണ്‍ കിക്ക് ആണ് മികച്ച ഗോളായി തെരഞ്ഞെടുക്കപ്പെട്ടത്.

17ാം മിനിറ്റിലായിരുന്നു ഫുട്ബാള്‍ പ്രേമികളെ അദ്ഭുതപ്പെടുത്തിയ ജിറൂഡിന്‍െറ പ്രകടനം. ഇടതുവിങ്ങില്‍ പന്തുമായി കുതിച്ച ചിലി താരം അലക്സി സാഞ്ചസായിരുന്നു ഗോളിന്‍െറ ശില്‍പി. ബോക്സിന്‍െറ അടുത്തായി ഇടതുവിങ്ങില്‍നിന്ന് സാഞ്ചസ്, പോസ്റ്റിലേക്ക് പാഞ്ഞടുത്ത ജിറൂഡിനുനേരെ പന്ത് ഉയര്‍ത്തിനല്‍കുന്നു. എന്നാല്‍, ഒരല്‍പം മുന്നോട്ടായിപ്പോയ ജിറൂഡിനു പിന്നെ ഒന്നും ആലോചിക്കേണ്ടിവന്നില്ല. വലതുകാലില്‍ ഊന്നി ഇടതുകാല്‍ മാര്‍ക്കുചെയ്ത ഡിഫന്‍ഡറെക്കാള്‍ ഉയര്‍ത്തി പുറംകാലുകൊണ്ട് പന്തിന് ഉശിരന്‍ തൊഴി. ഉയര്‍ന്നുപൊങ്ങിയ പന്ത് ഭാഗ്യമെന്നോണം പോസ്റ്റില്‍ തട്ടി ഗോള്‍ലൈന്‍ കടന്ന് ഉള്ളിലേക്കായി. 

 

Full View
Tags:    
News Summary - Arsenal player awarded goal of the year for 'scorpion kick'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.