ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അദ്ഭുതം രചിച്ച് ചെൽസിയെ ചാമ്പ്യന്മാരാക്കിയ അേൻറാണിയോ കോെൻറയുടെ തന്ത്രങ്ങൾ ആഴ്സൻ വെങ്ങറുടെ മുന്നിൽ വിലപ്പോയില്ല. കിരീടമില്ലാതെ മടങ്ങാൻ ഒരുക്കമല്ലെന്ന് ആഴ്സൻ വെങ്ങർ തീരുമാനിച്ചപ്പോൾ എഫ്.എ കപ്പിൽ ചെൽസിക്കെതിരെ 2^1െൻറ ജയം. ചിലിയൻ താരം അലക്സി സാഞ്ചസ്, വെയിൽസ് താരം ആരോൺ റംസി എന്നിവരുടെ ഗോളിലാണ് ആഴ്സനൽ എഫ്.എ കപ്പിൽ മുത്തമിട്ടത്.
ആവേശകരമായ മത്സരത്തിൽ നാലാം മിനിറ്റിൽ തന്നെ ചെൽസി െഞട്ടി. കളി ചൂടുപിടിക്കും മുേമ്പ ആഴ്സനൽ ചെൽസിയുടെ വലകുലുക്കുകയായിരുന്നു. അലക്സി സാഞ്ചസാണ് പന്ത് വലയിെലത്തിച്ചത്. സാഞ്ചസ് തന്നെ ചിപ് ചെയ്ത് മുന്നിലേക്കിട്ടപ്പോൾ ഒാഫ്സൈഡിലുണ്ടായിരുന്ന ആരോൺ റംസി പന്തെടുക്കുന്നതിനുമുമ്പ് ചിലിയൻ താരം തന്നെ വലയിലാക്കുകയായിരുന്നു. ലൈൻ റഫറി ഒാഫ്സൈഡ് വിളിച്ചെങ്കിലും മെയിൻ റഫറി ഗോൾ അനുവദിച്ചു. ഇതോടെ നാലാം മിനിറ്റിൽ തെന്ന ആഴ്സനൽ മുന്നിലെത്തി. ആദ്യ പകുതിയിൽ തന്നെ ചെൽസി തിരിച്ചടിക്കാൻ കിണഞ്ഞുശ്രമിച്ചെങ്കിലും വിജയിച്ചില്ല.
രണ്ടാം പകുതിയിൽ 68ാം മിനിറ്റിൽ വിക്ടർ മോസസ് രണ്ടാം മഞ്ഞക്കാർഡും കണ്ട് പുറത്തുപോയതോടെ ചെൽസി വീണ്ടും പ്രതിരോധത്തിലായി. എന്നാൽ, ടീം പത്തിലേക്ക് ചുരുങ്ങിയെങ്കിലും ഡിഗോ കോസ്റ്റയിലൂടെ ചെൽസി തിരിച്ചടിച്ചു. എന്നാൽ, ചെൽസിയുടെ ചിരി അധികം നീണ്ടുനിന്നില്ല. ഒലിവർ ജിറൂദിെൻറ മനോഹര പാസിൽ ഹെഡറിലൂടെ ആരോൺ റംസി ഗോൾ നേടി ആഴ്സനൽ വീണ്ടും മുന്നിലെത്തി. സമനില പിടിക്കാനായി പ്രീമിയർ ലീഗ് ചാമ്പ്യന്മാർ കഴിവതും ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.