സുക്ര: ബൊളീവിയയിലെ ഹെർണാണ്ടോ സിലോ സ്റ്റേഡിയമെന്നു കേട്ടാൾ അർജൻറീനക്ക് നെഞ്ചിടിപ്പ് കൂടും. മുെമ്പാരിക്കൽ ഇതുപോലൊരു ലോകകപ്പ് യോഗ്യതാ മത്സരത്തിന് ഇവിടെയെത്തിയപ്പോഴായിരുന്നു മറഡോണയുടെയും മെസ്സിയുടെയും അർജൻറീന 6^1ന് ബൊളീവിയയോട് നാണം കെട്ടത്. എതിരാളികളെല്ലാം നേരാവണ്ണം ശ്വസിക്കാൻ പെടാപാടുപെടുന്ന മണ്ണിലേക്ക് ഇടവേളക്കു ശേഷം അർജൻറീന വീണ്ടുമെത്തുന്നത് തെക്കനമേരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മറ്റൊരു പോരാട്ടത്തിൽ.

യോഗ്യത ഉറപ്പിക്കാൻ ജയം അനിവാര്യമെന്ന നിലയിലാണ് ഇവിടെയെത്തുന്നത്. സമുദ്ര നിരപ്പിൽ നിന്നും 12,000 അടി ഉയരത്തിലുള്ള ഇൗ മണ്ണിൽ 2013ൽ അർജൻറീന കളിച്ചപ്പോൾ 1^1ന് സമനിലയിൽ പിരിയുകയായിരുന്നു. ഇക്കുറി ചിലിയെ തോൽപിച്ച വീര്യവുമായാണ് മെസ്സിയും സംഘവും പർവതമുകളിലെത്തുന്നത്. 
ഒരു ജയമകലെ റഷ്യൻ ലോകകപ്പ് യോഗ്യത കാത്തിരിക്കുന്ന ബ്രസീൽ പരഗ്വേയെ നേരിടും. പെറു^ഉറുഗ്വായ്യെയും ചിലി^വെനിസ്വേലയെയും കൊളംബിയ എക്വഡോറിനെയും നേരിടും. ഒന്നാം സ്ഥാനത്തുള്ള ബ്രസീൽ (30 പോയൻറ്) ഇന്ന് പരഗ്വേയെ തോൽപിച്ചാൽ റഷ്യയിലേക്കുള്ള യോഗ്യത്യ ഉറപ്പിക്കും. 

Tags:    
News Summary - argentina in boliviaya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT