ബാഴ്സലോണ: ക്ലബ് ചരിത്രത്തിലെ പ്രായം കുറഞ്ഞ ഗോൾ സ്കോറർ എന്ന റെക്കോഡുമായി ബാഴ്സലോണയുടെ കൗമാര താരം അൻസു ഫാറ്റി. ലാ ലിഗയിൽ ഒസാസുനക്കെതിരെ 2-2ന് സമനില വഴങ്ങിയ കളിയിൽ ഗോൾ നേടിയ ഫാറ്റിക്ക് 16 വയസ്സും 304 ദിവസവുമാണ് പ്രായം. 2007ൽ വിയ്യാറയലിനെതിരെ 17 വയസ്സും 53 ദിവസവും പ്രായമുള്ളപ്പോൾ സ്കോർ ചെയ്ത ബൊയാൻ ക്രികിചിെൻറ റെക്കോഡാണ് ഗിനിയ ബിസൗ താരമായ ഫാറ്റി മാറ്റിയെഴുതിയത്.
ലാ ലിഗയിലെ പ്രായം കുറഞ്ഞ മൂന്നാമത്തെ സ്കോററാണ് ഫാറ്റി. മലാഗയുടെ ഫാബ്രിസ് ഒലിൻഗ (16 വയസ്സും 98 ദിവസവും), അത്ലറ്റിക് ബിൽബാവോയുടെ െഎകർ മുനിയൻ (16 വയസ്സും 289 ദിവസവും) എന്നിവരാണ് ഫാറ്റിക്ക് മുന്നിൽ. കഴിഞ്ഞയാഴ്ച റയൽ ബെറ്റിസിനെതിരെ 5-2ന് ജയിച്ച കളിയിൽ പകരക്കാരനായി ഇറങ്ങിയ ഫാറ്റി ബാഴ്സക്കായി കളിക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായിരുന്നു. അതിനുപിറകെയാണ് ഒസാസുനക്കെതിരെയും പകരക്കാരനായി അവസരം ലഭിച്ചത്. ഇടവേളക്കുപിന്നാലെ നെൽസൺ സെമീഡോക്ക് പകരമെത്തിയ താരം ആറുമിനിറ്റിനകംതന്നെ ഹെഡറിലൂടെ സ്കോർ ചെയ്യുകയും ചെയ്തു.
ഗിനിയ ബിസൗവിൽ ജനിച്ച് ആറാം വയസ്സിൽ സ്പെയിനിലെത്തിയ ഫാറ്റി സെവിയ്യ യൂത്ത് ടീം വഴിയാണ് കളി തുടങ്ങിയത്. 2012ൽ ബാഴ്സയുടെ പ്രശസ്തമായ ലാ മാസിയ അക്കാദമിയിലെത്തിയ താരത്തിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.