​​േതാ​റ്റു​​തോ​റ്റ്​ ആ​ഴ്​​സ​ന​ൽ; ക്രി​സ്​​റ്റ​ൽ പാ​ല​സി​നോടും കീഴടങ്ങി

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർലീഗിൽ കഷ്ടകാലം മാറാതെ ഗണ്ണേഴ്സ്. പോയൻറ് പട്ടികയിൽ തരംതാഴ്ത്താതിരിക്കാൻ പൊരുതുന്ന ക്രിസ്റ്റൽ പാലസിനോടായിരുന്നു ആഴ്സനലിെൻറ ഏറ്റവും ഒടുവിലത്തെ തോൽവി. ക്രിസ്റ്റലിെൻറ ഗ്രൗണ്ടായ സെൽഹസ്റ്റ് പാർക്കിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളിനായിരുന്നു ആഴ്സൻ വെങ്ങറുടെ സംഘം കീഴടങ്ങിയത്. 

അലക്സിസ് സാഞ്ചസും മെസ്യൂത് ഒാസിലും ഡാനി വെൽബകുമടങ്ങിയ വമ്പന്മാരെല്ലാം പ്ലെയിങ് ഇലവനിൽ നിരന്നിട്ടും ഇരു പകുതികളിലുമായി പിറന്ന മൂന്ന് ഗോളിൽ ക്രിസ്റ്റൽപാലസ് ആഴ്സനലിനെ ദഹിപ്പിച്ചു. 17ാം മിനിറ്റിൽ ആൻഡ്രോസ് ടൗൺസെൻഡിലൂടെയായിരുന്നു തുടക്കം. 63ാം മിനിറ്റിൽ യൊഹാൻ കബായെയും, 68ൽ ലൂകാ മിലിവോജെവിക് പെനാൽറ്റിയിലൂടെയും സ്കോർ ചെയ്തു. സീസണിൽ എട്ടാം തോൽവി വഴങ്ങിയ ആഴ്സനൽ പോയൻറ് പട്ടികയിൽആറാം സ്ഥാനത്തേക്കിറങ്ങിതോടെ കോച്ചിെൻറ രാജിക്ക് മുറവിളി ഉയർത്തുന്നവർക്ക് ഇരട്ടി ഉൗർജമായി. ഇതോടെ, ആദ്യ നാലിലെത്തുകയെന്ന ലക്ഷ്യവും അപ്രാപ്യമായി.
Tags:    
News Summary - Andros Townsend and Crystal Palace crush Arsenal's top-four hopes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.