ഇംഫാൽ: കളിയെല്ലാം മുടങ്ങി വീട്ടിലായപ്പോൾ, കുടുംബത്തിനൊപ്പം നെൽകൃഷിക്കിറങ്ങിയിരിക്കുകയാണ് ഇന്ത്യൻ അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ നായകനും സീനിയർ ടീം അംഗവുമായ അമർജിത് സിങ് കിയാം.
മണിപ്പൂരിലെ ഗ്രാമത്തിൽ കുടുംബത്തിെൻറ കൈവശമുള്ള വിശാലമായ വയലിൽ പിതാവിനും സഹോദരങ്ങൾക്കുമൊപ്പം നെൽപാടത്ത് ഞാറു നടുന്ന ചിത്രം ട്വിറ്ററിൽ അമർജിത് തന്നെ പങ്കുവെക്കുകയായിരുന്നു. കുടുംബം പരമ്പരാഗത കർഷകരാണെങ്കിലും കുഞ്ഞുനാളിലെ പന്തിനു പിന്നാലെ ഒാടിത്തുടങ്ങിയ അമർജിത്തിന് ഇതൊന്നും പതിവില്ലായിരുന്നു.
ചെറുപ്പത്തിൽതന്നെ ഫുട്ബാളിെല നല്ലപാഠങ്ങൾ തേടി മഹാരാഷ്ട്രയിലേക്കും ചണ്ഡിഗഢിലേക്കും പോയതിനാൽ കൃഷിയും വയലുമെല്ലാം അമർജിത്തിന് അന്യമായി. ഇപ്പോൾ അവന് കുടുംബ വേരുകളിലേക്കുള്ള തിരിച്ചുപോക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.