Posted On
date_range Updated On
date_range ആഴ്സനൽ വിട്ട് സാഞ്ചസ് മാഞ്ചസ്റ്ററിൽ
ഓള്‍ഡ് ട്രാഫോഡ്: ആഴ്സനലിെൻറ തുറുപ്പ് ചീട്ടായിരുന്ന ചിലിയൻ താരം അലക്‌സി സാഞ്ചസിനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്വന്തമാക്കി. കഴിഞ്ഞ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ സിറ്റി സാഞ്ചസിനായി 60 മില്യണ്‍ മുടക്കാന്‍ തയ്യാറായിരുന്നു. എന്നാൽ ഇത്തവണ 20 മില്യണ്‍ ആയി ചുരുക്കിയത് മുതലെടുത്താണ് യുണൈറ്റഡ് താരത്തെ സ്വന്തമാക്കിയത്.
2014ൽ ബാഴ്‌സലോണ വിട്ട് ആഴ്‌സണലില്‍ എത്തിയ സാഞ്ചസ് കരാര്‍ പുതുക്കിയിരുന്നില്ല. അടുത്ത ജൂണില്‍ ആഴ്സണലുമായുള്ള കരാര്‍ അവസാനിക്കുമായിരുന്നു. ഇതേ തുടർന്നാണ് ക്ലബ് വില്‍ക്കാന്‍ തയ്യാറായത്. സാഞ്ചസിന് പകരക്കാരനായി യൂണൈറ്റഡിലെ മികിതാര്യന്‍ ആഴ്‌സണലില്‍ ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.