Posted On
date_range Updated On
date_range ഹെയ്ല്‍സിന് പരിക്ക്; നാട്ടിലേക്ക് മടങ്ങും
മുംബൈ: ഇംഗ്ളീഷ് ഓപണര്‍ അലക്സ് ഹെയ്ല്‍സിന് പരിക്ക്. ഇതോടെ, മൂന്നാം ഏകദിന ടീമില്‍നിന്ന് ഒഴിവായ താരം ശനിയാഴ്ച നാട്ടിലേക്ക് മടങ്ങും. മൂന്ന് ട്വന്‍റി20 മത്സരങ്ങളടങ്ങിയ പരമ്പരയും താരത്തിന് നഷ്ടമാവും. കട്ടക്കില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡിങ്ങിനിടെയാണ് വലതുകൈക്ക് പരിക്കേറ്റത്. ട്വന്‍റി20 ടീമില്‍ ഹെയ്ല്‍സിന്‍െറ പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഇംഗ്ളീഷ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.