ന്യൂഡല്‍ഹി: ചര്‍ച്ചില്‍ ബ്രദേഴ്സിനെ 3-1ന് തോല്‍പിച്ച് ഐസോളിന് ഐ ലീഗില്‍ കുതിപ്പ്. ആദ്യ പകുതിയില്‍ ഒരുഗോളിന് പിന്നിട്ടുനിന്നതിന് ശേഷം രണ്ടാം പകുതിയില്‍ തിരിച്ചടിച്ച് ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. ലൈബീരിയന്‍ താരം അന്‍സുമന കൊര്‍മ ചര്‍ച്ചിലിനായി ആദ്യ പകുതിയില്‍ ഗോള്‍ നേടിയപ്പോള്‍ ഇന്ത്യന്‍ താരം ലാല്‍ റാം ചുല്ളോവ, ഐവറികോസ്റ്റ് താരം കമോ ബെയ് എന്നിവര്‍ രണ്ടാം പകുതിയില്‍ തിരിച്ചടിക്കുകയായിരുന്നു. മറ്റൊരു ഗോള്‍ സെല്‍ഫായിരുന്നു. ജയത്തോടെ ഐസോള്‍ പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.