ആഫ്രിക്കന്‍ നേഷന്‍സ് കപ്പ്: ഈജിപ്ത് ഫൈനലില്‍


ഷൂട്ടൗട്ടില്‍ ബുര്‍കിനഫാസോയെ കീഴടക്കി •രക്ഷകനായത് ഗോള്‍കീപ്പര്‍ ഇസാം അല്‍ ഹദാരി
ലീബ്രവീല്‍ (ഗാബോണ്‍): വെറ്ററന്‍ ഗോള്‍കീപ്പര്‍ ഇസാം അല്‍ ഹദാരിയുടെ മികവില്‍ ബുര്‍കിനഫാസോയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന ഈജിപ്ത് ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് ഫുട്ബാളിന്‍െറ ഫൈനലില്‍. നിശ്ചിത സമയത്തും അധികസമയത്തും 1-1ന് സമനിലയിലായ ശേഷം 4-3നായിരുന്നു പെനാല്‍റ്റിയില്‍ ഈജിപ്തിന്‍െറ ജയം. മുന്‍ ജേതാക്കളായ ഈജിപ്ത് ഒമ്പതാം തവണയാണ് ഫൈനലിലത്തെുന്നത്. കാമറൂണ്‍-ഘാന മത്സരത്തിലെ വിജയികളാണ് ഞായറാഴ്ച നടക്കുന്ന ഫൈനലിലെ എതിരാളികള്‍. 

വാശിയേറിയ സെമിഫൈനലില്‍ ഒന്നാം പകുതിയില്‍ ഗോളൊന്നും പിറന്നില്ല. കരുത്തരായ എതിരാളികളെ ബുര്‍കിനഫാസോ പിടിച്ചുകെട്ടുകയായിരുന്നു. രണ്ടാം പകുതിയിലും പോരാട്ടം ശക്തമായിരുന്നു. 65ാം മിനിറ്റില്‍ ഈജിപ്താണ് ആദ്യം ഗോളടിച്ചത്. മുഹമ്മദ് സലായായിരുന്നു ലക്ഷ്യം കണ്ടത്. സലായുടെ വളഞ്ഞുപുളഞ്ഞ ഷോട്ട് ബുര്‍കിനഫാസോ ഗോളി ഹെര്‍വ് കോഫിയെ മറികടന്ന് വലയിലത്തെി. എട്ട് മിനിറ്റിനുശേഷം ബുര്‍കിനഫാസോ തിരിച്ചടിച്ചു. ചാള്‍സ് കാബോറിന്‍െറ ക്രോസില്‍നിന്നുള്ള പന്ത് നെഞ്ചില്‍ സ്വീകരിച്ച അരിസ്റ്റിഡ് ബാന്‍സ് വോളിയിലൂടെ പന്ത് വലയിലത്തെിച്ചു.

ഈ ടൂര്‍ണമെന്‍റില്‍ ഈജിപ്തിന്‍െറ വലയില്‍ വീണ ഏക ഗോളായിരുന്നു അത്. ക്ഷീണിതരായ താരങ്ങള്‍ അധികസമയത്ത് കാര്യമായി ആക്രമണത്തിന് മുതിരാതെ പെനാല്‍റ്റി ഷൂട്ടൗട്ടിനായി കാത്തിരുന്നു. ഷൂട്ടൗട്ടില്‍ ആദ്യ കിക്കെടുത്ത ഈജിപ്തിന്‍െറ അബ്ദുല്ല അല്‍ സെയ്ദിന്‍െറ ഷോട്ട് ബുര്‍കിനഫാസോ ഗോളി ഹെര്‍വ് കോഫി തടുത്തിട്ടു. എന്നാല്‍, നാലം കിക്കെടുത്ത ബെട്രാന്‍ഡ് ട്രാവോരക്കും ഹദാരിയെ മറികടക്കാനായില

Tags:    
News Summary - african nations cup egypt ito finals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT