എ.​എ​ഫ്.​സി ക​പ്പ്​: ബം​ഗ​ളൂ​രു​വി​ന്​ ജ​യം

ബംഗളൂരു: കട്ടപ്രതിേരാധം തീർത്ത് ബംഗളൂരു എഫ്.സിയെ പിടിച്ചുകെട്ടാനുള്ള ധാക്ക അബഹാനിയുടെ ശ്രമം പാളിയപ്പോൾ എ.എഫ്.സി കപ്പ് ഗ്രൂപ് ‘ഇ’ പോരാട്ടത്തിൽ ആതിേഥയർക്ക് രണ്ടു ഗോൾ ജയം. 40ാം മിനിറ്റിൽ ഡിഫൻഡർ നിഷുകുമാറിെൻറയും 82ാം മിനിറ്റിൽ സെർബിയൻ താരം മർജാൻ യോഗോവിച്ചിെൻറയും ഗോളിലാണ് ബംഗളൂരു എഫ്.സിയുടെ വിജയം. 

ഇതോടെ  മൂന്നു മത്സരങ്ങളിൽ മൂന്നും ജയിച്ച് ഒമ്പതു പോയേൻറാടെ നിലവിലെ റണ്ണേഴ്സ് അപ്പായ ബംഗളൂരു ഗ്രൂപ് ‘ഇ’യിൽ ഒന്നാം സ്ഥാനം നിലനിർത്തി. ഇന്ന് മോഹൻബഗാൻ മാലിദ്വീപിൽനിന്നുള്ള മാസിയയെ നേരിടും. കൊൽക്കത്തയിലാണ് മത്സരം.

Tags:    
News Summary - AFC Cup 2017: Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.