അബ്​ദുൽ ഹക്കു ബ്ലാസ്​റ്റേഴ്സിൽ തുടരും

കൊച്ചി: സ​െൻറർ ബാക്ക് അബ്​ദുൽഹക്കു​​ മൂന്ന്​ വർഷംകൂടി കേരള ബ്ലാസ്​റ്റേഴ്സിൽ തുടരും. 2018ൽ നോർത്​ ഇൗസ്​റ്റ്​ യുനൈറ്റഡിൽ നിന്നും കേരള ബ്ലാസ്​റ്റേഴ്​സിലെത്തിയ ഹക്കു കഴിഞ്ഞ സീസണിൽ ടീമിലെ പ്രധാന താരങ്ങളിൽ ഒരാളായി.

മലപ്പുറം വാണിയന്നൂർ സ്വദേശിയായ 25കാരൻ നെടിയോടത്ത് തിരൂർ സ്പോർട്സ് അക്കാദമിയിൽനിന്നാണ് ഫുട്​ബാൾ ജീവിതം ആരംഭിച്ചത്. തുടർന്ന് ഡി.എസ്.കെ ശിവാജിയൻസ് യൂത്ത് ടീമിലും സീനിയർ ടീമിലും കളിച്ചു. 2017ലാണ്​ നോർത്​ ഇൗസ്​റ്റിലെത്തിയത്​. ബ്ലാസ്​റ്റേഴ്സ് അർപ്പിച്ച വിശ്വാസത്തിന്​ കളിയിലൂടെ നന്ദിയർപ്പിക്കുമെന്ന്​ ​ ഹക്കു പറഞ്ഞു.

Tags:    
News Summary - Abdull Hakku will remain in kerala blasters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.