????? ??????????

ലാ ലീഗ വിളിക്കുന്നു, മലപ്പുറത്തുകാരന്‍ ആഷിഖിനെ

മലപ്പുറം: ഇന്ത്യന്‍ ഫുട്ബാള്‍ താരങ്ങള്‍ക്ക് സ്വപ്നം കാണാവുന്നതിനുമപ്പുറത്താണ് സ്പാനിഷ് ലാ ലീഗ. ലോകത്തെ വമ്പന്‍ ക്ളബുകള്‍ ഏറ്റുമുട്ടുന്ന ലാ ലീഗ നേരിട്ട് ആസ്വദിക്കുകയെന്നത് തന്നെ വലിയ ഭാഗ്യം. അങ്ങനെയുള്ള ലാ ലീഗയുടെ ഭാഗമാവാന്‍ ഒരു മലയാളിക്ക് അവസരം ലഭിക്കുമോ? പ്രതീക്ഷകളും പ്രാര്‍ഥനകളും സഫലമായാല്‍ മലപ്പുറത്തിന്‍െറ പുതിയ വാഗ്ദാനം ആഷിഖ് കുരുണിയന്‍ ലാ ലീഗ ക്ളബായ വിയ്യാറയലിന്‍െറ താരമാവും. പക്ഷേ താണ്ടാന്‍ ചെറിയ ദൂരമല്ളെന്ന് മാത്രം.

ഐ.എസ്.എല്‍ ക്ളബ് എഫ്.സി പുണെ സിറ്റിയുമായി രണ്ട് വര്‍ഷത്തെ കരാറില്‍ ഒപ്പിട്ട ആഷിഖ് അടുത്തയാഴ്ച സ്പെയിനിലേക്ക് പറക്കും.
മൂന്നര മാസത്തെ ട്രയല്‍ കം ട്രയ്നിങ്ങിനാണ് പുണെ ടീം കൗമാരതാരത്തെ അയക്കുന്നത്. വിയ്യാറയലിന്‍െറ പരിശീലകര്‍ ആഷിഖിന്‍െറ പ്രകടനത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചാല്‍ കായിക കേരളത്തെ ഏറെ സന്തോഷിപ്പിക്കുന്ന വാര്‍ത്തയത്തെും. അവരുടെ രണ്ടാം ഡിവിഷന്‍ സംഘത്തിലാണ് ആഷിഖിനെ എടുക്കുക. ഭാഗ്യം പിന്നെയും തുണച്ചാല്‍ തുടര്‍ന്നും അദ്ഭുതങ്ങളുണ്ടാവും. അല്ളെങ്കില്‍ സ്പാനിഷ് മണ്ണില്‍ ലാ ലീഗ താരങ്ങളോടൊത്ത് പരിശീലിച്ചതിന്‍െറ അനുഭവ സമ്പത്തുമായി ഇന്ത്യയിലേക്ക് മടങ്ങാം.

കളിക്കാരെ ട്രയല്‍ കം ട്രെയ്നിങ്ങിന് അയക്കുന്നത് സംബന്ധിച്ച് പുണെ സിറ്റിയും വിയ്യാറയലും തമ്മിലുള്ള ധാരണയാണ് മുന്നേറ്റക്കാരനായ ആഷിഖിന് തുണയായത്. ഇക്കുറി ഐ.എസ്.എല്ലില്‍ കളിക്കാനിരിക്കെ കാലിനേറ്റ പരിക്ക് വില്ലനായി. എന്നാല്‍ ആഷിഖില്‍ വിശ്വാസമുള്ള ക്ളബ് താരത്തെ വെറുതെയിരുത്താന്‍ തയാറായില്ല. അണ്ടര്‍ 19 ഇന്ത്യന്‍ ടീം അംഗം കൂടിയാണ് ആഷിഖ്. രണ്ട് സീസണില്‍ അണ്ടര്‍ 18 ഐ ലീഗില്‍ പുണെ എഫ്.സിയുടെ ജഴ്സിയണിഞ്ഞു. മലപ്പുറം എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നാണ് പുണെ എഫ്.സിയുടെ അക്കാദമിയിലത്തെിയത്. ഇവിടെ നിന്ന് എഫ്.സി പുണെ സിറ്റിയിലും.

 

Tags:    
News Summary - aashiqui kuruniyan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.