കരുനാഗപ്പള്ളി: കാൽപന്തുകളിയിൽ നാടിനാകെ പ്രതീക്ഷയുയർത്തി ആഷിഖ് അഷറഫ് ചൊവ്വാഴ്ച സ്പെയിനിലേക്ക് പറക്കും. ഫുട്ബാൾ രംഗത്തെ പുതിയ പ്രതിഭകളെ കണ്ടെത്താൻ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ് കഴിഞ്ഞ അവധിക്കാലത്ത് കോയമ്പത്തൂരിൽ നടത്തിയ സെലക്ഷൻ ക്യാമ്പിലാണ് ആഷിഖിന് സെലക്ഷൻ ലഭിച്ചത്. രാവിലെ 7.30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് ഡൽഹിവഴിയാണ് സ്പെയിനിലേക്ക് പോവുക.
കുലശേഖരപുരം കടത്തൂർ വയലിൽവീട്ടിൽ അഷ്റഫ്-ഷെർളി ദമ്പതികളുടെ മകനാണ് ആഷിഖ്. പ്ലസ്ടുവിന്ശേഷം ഉപരിപഠനത്തിനുള്ള തയാറെടുപ്പിനിടെയാണ് ഇൗ 17 കാരന് ഫുട്ബാളിൽ വിദേശപരിശീലനത്തിന് അവസരമൊരുങ്ങിയത്. 45 ദിവസത്തെ പരിശീലനത്തിനാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ആഷിഖിെൻറ കുടുംബം ഏറെക്കാലം സൗദി ദമ്മാമിലായിരുന്നു. അവിടെ രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്കൂൾ ഗ്രൗണ്ടിൽ കാൽപന്തുകളി തുടങ്ങുന്നത്. ഇപ്പോൾ കൊട്ടാരക്കര എം.ജി.എം സ്കൂളിൽ.
സ്കൂൾ ടീമിനുവേണ്ടി സംസ്ഥാനതലത്തിൽ നിരവധി മത്സരങ്ങളിൽ വിജയം നേടിയിട്ടുണ്ട്. കൊല്ലം സ്വദേശി അഭിലാഷായിരുന്നു കോച്ച്. ആഷിഖിനൊപ്പം കൊട്ടാരക്കര കലയപുരം സ്വദേശി അലനും സെലക്ഷൻ ലഭിച്ചിട്ടുണ്ട്. എം.ബി.ബി.എസ് വിദ്യാർഥികളായ ഹിസാന, ഹസ്മി എന്നിവരാണ് ആഷിഖിെൻറ സഹോദരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.