റയലിന് വീണ്ടും സമനിലക്കുരുക്ക്

ലാല്‍ പല്‍മാസ്: ലാ ലിഗയില്‍ നാലുദിവസത്തിനിടെ റയല്‍ മഡ്രിഡിന് വീണ്ടും സമനില. ദുര്‍ബലരായ ലാട പല്‍മാസാണ് സിനദിന്‍ സിദാന്‍െറ ശിഷ്യരെ 2-2ന് വരച്ച വരയില്‍ നിര്‍ത്തിയത്. 33ാം മിനിറ്റില്‍ മാര്‍കോ അസന്‍സിഷ്യോ റയലിനെ മുന്നിലത്തെിച്ചെങ്കിലും അഞ്ച് നിമിഷങ്ങള്‍ക്ക് ശേഷം ടാനൗസു തിരിച്ചടിച്ചു.
67ാം മിനിറ്റില്‍  പകരക്കാരനായത്തെിയ ഫ്രഞ്ച് സൂപ്പര്‍ താരം കരീം ബെന്‍സേമ റയലിനെ വീണ്ടും മുന്നിലത്തെിച്ചു. എന്നാല്‍, കളി തീരാന്‍ അഞ്ച് മിനിറ്റ് ബാക്കിനില്‍ക്കെ പകരക്കാരന്‍ താരം സെര്‍ജിയോ എസിക്വേല്‍ അറൗയോ റയലിനെ ഞെട്ടിച്ച് സമനില നേടി.
സമനിലക്കുരുക്കാണെങ്കിലും ആറു കളികളില്‍ 14 പോയന്‍റുമായി റയല്‍ തന്നെയാണ് മുന്നില്‍. 13 പോയന്‍റുള്ള ബാഴ്സലോണ രണ്ടാമതാണ്. സെവിയ്യയെ 3-1ന് കീഴടക്കിയ അത്ലറ്റികോ ബില്‍ബാവോ 12 പോയന്‍റുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. പല്‍മാസ് പത്തു പോയന്‍റുമായി അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു.
തുടര്‍ച്ചയായ 16 ലാ ലിഗ വിജയങ്ങള്‍ക്ക് ശേഷമാണ് റയല്‍ രണ്ടാം മത്സരത്തിലും സമനില വഴങ്ങിയത്. പതിവ് ഫോമിലത്തൊതിരുന്ന ക്രിസ്റ്റ്യനോ റൊണാള്‍ഡോയെ കോച്ച് സിദാന്‍ 72ാം മിനിറ്റില്‍ കരക്കിരുത്തി. ഡിഫന്‍സിവ് മിഡ്ഫീല്‍ഡര്‍ കാസിമിറോയും ലെഫ്റ്റ് ബാക്ക് മാഴ്സലോയും പരിക്കുകാരണം കളിക്കാതിരുന്നതോടെ പ്രതിരോധം പലപ്പോഴും ആടിയുലഞ്ഞു. മാഴ്സലോക്ക് പകരം നാച്ചോ ഇറങ്ങി. ഹോള്‍ഡിങ് മിഡ്ഫീല്‍ഡറായി ടോണി ക്രൂസും. അല്‍വാരോ മൊറാറ്റയും ഗാരത് ബെയ്ലും റൊണാള്‍ഡോക്കൊപ്പം നിരാശപ്പെടുത്തി. ലുകാസ് വാസ്ക്വസിനെ 72ാം മിനിറ്റില്‍ റൊണാള്‍ഡോക്ക് പകരമിറക്കി. തിരിച്ചുവിളിച്ചതിലുള്ള അതൃപ്തി റൊണാള്‍ഡോയുടെ മുഖത്ത് പ്രകടമായിരുന്നു.  
33ാം മിനിറ്റില്‍ നാച്ചോയുടെ ഷോട്ടില്‍നിന്ന് ഗോളി തട്ടിത്തെറിപ്പിച്ച പന്ത് ക്ളോസ് റേഞ്ചറിലൂടെയാണ് അസെന്‍ഷ്യോ ഗോളാക്കി മാറ്റിയത്. ഇടങ്കാലന്‍ ഷോട്ടിലൂടെയാണ് ടാനൗസ് പല്‍മാസിനുവേണ്ടി തിരിച്ചടിച്ചത്. പകരക്കാരനായി ഇറങ്ങി രണ്ട് മിനിറ്റിന് ശേഷമാണ് ബെന്‍സേമ റയലിന് ലീഡ് നേടിക്കൊടുത്തത്. റയല്‍ പ്രതിരോധത്തിന്‍െറ പിഴവുകള്‍ മുതലെടുത്തതായിരുന്നു അറൗയോയുടെ സമനില ഗോള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.