ഇംഗ്ലീഷ് ലീഗ് കപ്പ്: ചെല്‍സി, ലിവര്‍പൂള്‍, ആഴ്സനല്‍ പ്രീക്വാര്‍ട്ടറില്‍

ലണ്ടന്‍: യൂറോപ്യന്‍ പോരാട്ടങ്ങളില്ലാത്ത ചെല്‍സിയും ലിവര്‍പൂളും ഇംഗ്ളീഷ് ലീഗ് കപ്പ് പ്രീക്വാര്‍ട്ടറില്‍. മൂന്നാം റൗണ്ടില്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റിയെ 2-4ന് തകര്‍ത്താണ് ചെല്‍സിയുടെ കുതിപ്പ്. രണ്ട് ഗോളിന് പിന്നില്‍നിന്ന ശേഷം പൊരുതിക്കയറിയ ചെല്‍സി അധികസമയത്തായിരുന്നു കളി പിടിച്ചത്.

ഷിന്‍ജി ഒകസാസിയുടെ (17, 34) ആദ്യ പകുതിയിലെ ഗോളില്‍ ലെസ്റ്ററായിരുന്നു മുന്നില്‍. പിന്നാലെ ഗാരി കാഹിലും (45), സെസാര്‍ അസ്പിലിക്യൂറ്റയും (49) ചെല്‍സിയെ ഒപ്പമത്തെിച്ചു. ഇതോടെ കളി അധിക സമയത്തേക്ക് നീങ്ങി. സെസ്ക് ഫാബ്രിഗസിന്‍െറ ഇരട്ട ഗോളാണ് (92, 94) നീലപ്പടക്ക് അഭിമാന പോരാട്ടത്തില്‍ വിജയമൊരുക്കിയത്. ലിവര്‍പൂള്‍ 3-0ത്തിന് ഡെര്‍ബി കൗണ്ടിയെ തോല്‍പിച്ചു. റഗ്നര്‍ ക്ളബാന്‍, കൗടീന്യോ, ഡിവോക് ഒറിജി എന്നിവരാണ് സ്കോര്‍ ചെയ്തത്. നോട്ടിങ്ഹാം ഫോറസ്റ്റിനെ 4-0ത്തിന് തകര്‍ത്ത് ആഴ്സനലും മുന്നേറി. ലൂകാസ് പെരസ് ഇരട്ട ഗോള്‍ നേടിയപ്പോള്‍, ഗ്രനിത് ഷാക, അലക്സ് ഷാമ്പെര്‍ലിന്‍ എന്നിവരും ഗോള്‍ നേടി. പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കിയായിരുന്നു ചെല്‍സിയും ലിവര്‍പൂളും കളത്തിലിറങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.