കൊച്ചി: കേരള ബ്ളാസ്റ്റേഴ്സ് സീസണ്‍ ടിക്കറ്റിന്‍െറയും സാധാരണ ടിക്കറ്റുകളുടെയും വില്‍പന തുടങ്ങി. ഫേസ്ബുക് വഴിയാണ് ടീം ടിക്കറ്റ് പ്രഖ്യാപനം നടത്തിയത്. ഇതാദ്യമായാണ് കേരള ബ്ളാസ്റ്റേഴ്സ് സീസണ്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുന്നത്. ഓണ്‍ലൈന്‍ വഴി 72 മണിക്കൂറിനകം 300, 500 രൂപയുടെ സീസണ്‍ ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് ടീമിന്‍െറ സ്പെഷല്‍ ഫാന്‍സ് ജഴ്സി ഇഷ്ടമുള്ള സൈസില്‍ സൗജന്യമായി ലഭിക്കും. ടിക്കറ്റ് നിരക്കില്‍ 25 ശതമാനം ഇളവുമുണ്ട്. 200 (ഗാലറി), 300 (ചെയര്‍), 500 (എക്സിക്യൂട്ടിവ് ചെയര്‍) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. ഓഫര്‍ പ്രകാരം ഒരാള്‍ക്ക് ഗാലറി സീസണ്‍ ടിക്കറ്റിന് (7 മത്സരങ്ങള്‍ കാണാന്‍) നികുതിയടക്കം 1123 രൂപയാണ് ഈടാക്കുക. 300 രൂപയുടെ സീസണ്‍ ടിക്കറ്റിന് 1705 രൂപയും 500 രൂപയുടെ ടിക്കറ്റിന് 2828 രൂപയുമാണ് ചാര്‍ജ്ജ്. ഓഫര്‍ കാലാവധി കഴിഞ്ഞാല്‍ നിരക്ക് കൂടും. bookmyshow.com/sposrt/indiansuperleague/fckerala എന്ന ലിങ്കിലൂടെ ടിക്കറ്റുകള്‍ ബുക് ചെയ്യാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.