ചാമ്പ്യന്‍ പോരാട്ടം

മഡ്രിഡ്: ബുധനാഴ്ച പുലര്‍ച്ചെ കിക്കോഫ് കുറിച്ച യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ് പോരാട്ടങ്ങളില്‍ നിലവിലെ ചാമ്പ്യന്മാര്‍ ബുധനാഴ്ച കളത്തില്‍. കഴിഞ്ഞ സീസണില്‍ വന്‍കരയുടെ ചാമ്പ്യന്മാരായ റയല്‍ മഡ്രിഡ് ഗ്രൂപ് ‘എഫി’ലെ മത്സരത്തില്‍ പോര്‍ചുഗല്‍ ക്ളബ് സ്പോര്‍ട്ടിങ്ങിനെ നേരിടും. കഴിഞ്ഞ സീസണില്‍ ലാ ലിഗ കിരീടം കൈവിട്ടെങ്കിലും യൂറോപ്യന്‍ ജേതാക്കളായി മികവറിയിച്ച റയല്‍ ഇക്കുറി തുടക്കത്തിലേ മുന്നിലാണ്. 

മുന്‍ നായകന്‍ കൂടിയായ സിനദിന്‍ സിദാന്‍െറ പരിശീലന മികവില്‍ ലാ ലിഗ സീസണില്‍ മൂന്ന് ജയം നേടി മുന്‍നിരയിലത്തെി. പോര്‍ചുഗലിനെ യൂറോ ജേതാക്കളാക്കിയത്തെിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കഴിഞ്ഞ ദിവസം ടീമില്‍ തിരിച്ചത്തെി ഗോളടിച്ച് തുടങ്ങി. ഇതേ ഗ്രൂപ്പില്‍ ബൊറൂസ്യ ഡോര്‍ട്മുണ്ട് പോളണ്ടിന്‍െറ ലീഗ വാര്‍സോയെ നേരിടും.

ചാമ്പ്യന്‍സ് ലീഗില്‍ അരങ്ങേറ്റം കുറിക്കുന്ന ഇംഗ്ളീഷ് ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റിക്ക് ബെല്‍ജിയത്തിന്‍െറ ക്ളബ് ബ്രൂഗാണ് എതിരാളി. ഇറ്റാലിയന്‍ ചാമ്പ്യന്‍ യുവന്‍റസ് സെവിയ്യയെയും നേരിടും.

ഗ്രൂപ് ‘എ’: പി.എസ്.ജി, ആഴ്സനല്‍, ബാസല്‍, റാസ്ഗാഡ്.
‘ബി’: ബെന്‍ഫിക, നാപോളി, ഡൈനാമോ കീവ്, ബെസിക്താസ്.
‘സി’: ബാഴ്സലോണ, മാഞ്ചസ്റ്റര്‍ സിറ്റി, ബൊറൂസ്യ മൊന്‍ഷെന്‍ ഗ്ളാഡ്ബാഹ്, സെല്‍റ്റിക്.
‘ഡി’: ബയേണ്‍, അത്ലറ്റികോ മഡ്രിഡ്, പി.എസ്.വി, റോസ്തോ,
‘ഇ’: സി.എസ്.കെ.എ മോസ്കോ, ബയര്‍ ലെവര്‍കൂസന്‍, ടോട്ടന്‍ഹാം, മൊണാകോ.
എഫ്: റയല്‍ മഡ്രിഡ്, ബൊറൂസ്യ ഡോര്‍ട്മുണ്ട്, സ്പോര്‍ട്ടിങ്, ലെഗി വാര്‍സോ.
ജി: ലെസ്റ്റര്‍ സിറ്റി, പോര്‍ടോ, ക്ളബ് ബ്രൂഗ്, കോപന്‍ഹെഗന്‍
എച്ച്: യുവന്‍റസ്, സെവിയ്യ, ല്യോണ്‍, ഡിനാമോ സഗ്രെബ്.    

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.