ലോകകപ്പ് ഫുട്ബാള്‍ യോഗ്യത: മെക്സികോക്കും യു.എസ്.എക്കും ജയം

സാന്‍ സാല്‍വഡോര്‍: കോണ്‍കകാഫ് മേഖലയിലെ ലോകകപ്പ് ഫുട്ബാള്‍ യോഗ്യതാ മത്സരങ്ങളില്‍ മെക്സികോക്കും കോസ്റ്ററീകക്കും യു.എസ്.എക്കും ഹോണ്ടുറസിനും ജയം. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് മെക്സികോ 3-1ന് എല്‍ സാല്‍വഡോറിനെ തോല്‍പിച്ചത്. കോസ്റ്ററീക 1-0ന് ഹെയ്തിയെയാണ് കീഴടക്കിയത്. ഹോണ്ടുറസ് 2-1ന് കാനഡയെ തോല്‍പിച്ചു. യു.എസ്.എ 6-0ന് സെന്‍റ് വിന്‍സന്‍റ്/ ഗ്രനഡിനസിനെ തകര്‍ത്തു.  പാനമ 2-0ന് ജമൈക്കയെ മറികടന്നു. ഗ്വാട്ടമാല - ട്രിനിഡാഡ്-ടുബേഗോ മത്സരം  2-2ന് സമനിലയില്‍ പിരിഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.