????????? ????????????? ?????? ????? ????????? ?????????? ???????

സൗഹൃദ പോരാട്ടത്തില്‍ ഇന്ത്യ 4 - പോര്‍ടോ റികോ 1

മുംബൈ: ഫിഫ റാങ്കിങ്ങില്‍ 38 സ്ഥാനം മുന്നിലുള്ള പോര്‍ടോ റികോക്കെതിരെ അന്താരാഷ്ട്ര സൗഹൃദ ഫുട്ബാള്‍ മത്സരത്തില്‍ ആതിഥേയരായ ഇന്ത്യക്ക് ജയം. ആറു പതിറ്റാണ്ടിനുശേഷം മുംബൈയില്‍ നടന്ന ആദ്യ രാജ്യാന്തര മത്സരത്തില്‍ 4-1നായിരുന്നു ഇന്ത്യന്‍ ജയം. നാരായണ്‍ ദാസ് (18ാം മിനിറ്റ്), സുനില്‍ ഛേത്രി (26ാം മിനിറ്റ്), ജെജെ ലാല്‍പെഖ്ലുവ (34ാം മിനിറ്റ്), ജാക്കി ചാന്ദ് സിങ് (58ാം മിനിറ്റ്) എന്നിവരാണ് ആതിഥേയരുടെ സ്കോറര്‍മാര്‍. എട്ടാം മിനിറ്റില്‍ ഇമ്മാനുവല്‍ സാഞ്ചസിന്‍െറ പെനാല്‍റ്റി ഗോളിലൂടെ പോര്‍ടോ റികോയാണ് ആദ്യം ഗോള്‍ നേടിയത്.

ഇന്ത്യ അവസാനം കളിച്ച അന്താരാഷ്ട്ര മത്സരം ഭൂട്ടാനെതിരെയായിരുന്നു. അന്ന് 3-0ത്തിന് ജയിച്ച ടീമില്‍നിന്ന് ഏഴു മാറ്റങ്ങളുയാണ് അന്ധേരി സ്പോര്‍ട്സ് കോംപ്ളക്സ് സ്റ്റേഡിയത്തില്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ൈറന്‍ ഇന്ത്യയെ ഇറക്കിയത്. പുതിയ ക്യാപ്റ്റനും ഗോളിയുമായ ഗുര്‍പ്രീത് സിങ് സന്ധു, മുന്‍ നായകന്‍ സുനില്‍ ഛേത്രി, അര്‍ണാബ് മണ്ഡല്‍ തുടങ്ങിയവരടക്കം തിരിച്ചുവന്നു. മലയാളി താരം റിനോ ആന്‍േറാക്ക് പകരക്കാരുടെ ബെഞ്ചിലായിരുന്നു സ്ഥാനം. കേരള ബ്ളാസ്റ്റേഴ്സിന്‍െറ സന്ദേശ് ജിംഗാന്‍ ആദ്യ ഇലവനില്‍ ഇടംനേടി. പോര്‍ടോ റികോയുടെ എക്കാലത്തെയും മികച്ച മുന്നേറ്റ നിരക്കാരായ ഹെക്ടര്‍ റാമോസ്, ജോര്‍ജ് റിവേറ, ജോസഫ് മരേറോ തുടങ്ങിയവരുടെ അഭാവത്തില്‍ താരതമ്യേന ദുര്‍ബലമായ ടീമിനെയാണ് അണിനിരത്തിയത്. മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയത് കുഞ്ഞന്‍ ദ്വീപുകാരായിരുന്നു. എട്ടാം മിനിറ്റില്‍ മധ്യനിര താരം ജാക്കിചന്ദ് സിങ് എതിര്‍ താരം എലയിറ്റ് വെലസിനെ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റി കിക്കാണ് ഇന്ത്യക്ക് വിനയായത്. ഇമ്മാനുവല്‍ സാഞ്ചസ് വലകുലുക്കി.

ജെജെ ലാല്‍പെഖ്ലുവയും സുനില്‍ ഛേത്രിയും നാരായണ്‍ ദാസും  പിന്നീട് ഗോള്‍ തിരിച്ചടിക്കാന്‍ ശ്രമംതുടങ്ങി. ബികാഷ് ജെയ്റുവിനെ എതിര്‍താരം കോണ്ടെ തള്ളിയിട്ടതിന് കിട്ടിയ ഫ്രീകിക്കാണ് ഗോളിന് വഴിമരുന്നിട്ടത്. ഛേത്രിയുടെ കിക്ക് പോസ്റ്റിനരികെ തട്ടി മടങ്ങിയത് നാരായണ്‍ ദാസ് ഗോളിലേക്ക് തിരിച്ചുവിട്ടു. 18ാം മിനിറ്റിലായിരുന്നു ഈ ഗോള്‍. തിരിച്ചടിച്ചതിന്‍െറ ആവേശത്തില്‍ ഇന്ത്യ ഉഷാറായതോടെ 24ാം മിനിറ്റില്‍ ഛേത്രിയുടെ ഫ്രീകിക്ക് ഗോള്‍. പോര്‍ടോ റികോ ഗോളി ജോണി സന്‍റാനയെ കാഴ്ചക്കാരനാക്കി ഇന്ത്യന്‍ ടോപ്സ്കോററുടെ മറ്റൊരു ഗോള്‍ കൂടി. ഇന്ത്യയുടെ മൂന്നാം ഗോളും തകര്‍പ്പനായിരുന്നേു. 34ാം മിനിറ്റില്‍ പ്രീതം കോട്ടാലിന്‍െറ ക്രോസില്‍ നിന്നുള്ള പന്ത് ഛേത്രി ഹെഡ് ചെയ്ത് ജെജെക്ക് കൈമാറിയതിനൊടുവിലാണ് ഗോള്‍ വന്നത്. പന്തിന് തലവെച്ചാണ് ജെജെ വലയിലത്തെിച്ചത്.ആദ്യ പകുതിയുടെ അവസാന അഞ്ചു മിനിറ്റില്‍ ഛേത്രിയും ജെജെയും ജാക്കിചാന്ദ് സിങ്ങും മികച്ച ഗോളവസരങ്ങള്‍ നഷ്ടമാക്കി. രണ്ടാം പകുതിയിലും ആധിപത്യം തുടര്‍ന്നാണ് ഇന്ത്യ മൈതാനം വിട്ടത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.