ഷ്വാൻസ്റ്റെഗറിന് വികാരഭരിതമായ യാത്രയയപ്പ്- വിഡിയോ

ബെർലിൻ: അവസാന മത്സരത്തിനിറങ്ങിയ ജർമൻ ക്യാപ്റ്റൻ ബാസ്റ്റിയൻ ഷ്വാൻസ്റ്റെഗറിന് വികാരഭരിതമായ യാത്രയയപ്പ്. ഫിൻലാൻഡിനെതിരായ സൗഹൃദ മത്സരത്തിൽ 2-0ത്തിന് ലോകചാമ്പ്യന്മാർ വിജയിച്ചു. ഷാൽക്കെ താരം മാക്സ് മേയർ, ആഴ്സനൽ താരം മെസൂത് ഒാസിൽ എന്നിവർ ചേർന്നാണ് രണ്ടാം പകുതിയിൽ ജർമനിക്കായി ഗോളുകൾ നേടിയത്. തന്റെ 121ാമത്തെയും അവസാനത്തെയും അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ ഷ്വാൻസ്റ്റെഗർ ആദ്യ 66 മിനിറ്റാണ് കളത്തിലിറങ്ങിയത്.

പന്ത്രണ്ടു വർഷം നീണ്ട കരിയർ അവസാനിപ്പിക്കുകയാണെന്ന് ആഗസ്തിൽ 32 കാരനായ ഷ്വാൻസ്റ്റെഗർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോച്ച് ജോക്കിം ലോ  രാജ്യത്തിനായി അവസാന മത്സരം കളിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർക്ക് അവസരം നൽകുകയായിരുന്നു. കിക്ക്ഓഫിന് മുമ്പ് ജർമൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് റെയിൻഹാർഡ് ഷ്വാൻസ്റ്റെഗറുടെ ഒാർമകളിലൂടെ സഞ്ചരിച്ചപ്പോൾ താരം കണ്ണുനീർ പിടിച്ചുനിർത്താൻ പോരാടുകയായിരുന്നു. 'എനിക്കു വേണ്ടി ഇവിടെ വന്നതിന് നന്ദി. ജർമനിക്കായി കളിക്കാനായത് വലിയ നേട്ടമായി കണക്കാക്കുന്നു. എല്ലാത്തിനും താൻ നന്ദിപറയുന്നു' വിടവാങ്ങൽ പ്രസംഗത്തിനിടെ വികാരഭരിതനായി ഷ്വാൻസ്റ്റെഗർ പറഞ്ഞു.
 

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.