യൂത്ത് കപ്പ്: മലേഷ്യയെ തകർത്ത് താന്‍സാനിയ മൂന്നാമത്


പനാജി: എ.ഐ.എഫ്.എഫ് യൂത്ത് കപ്പില്‍ താന്‍സാനിയക്ക് മൂന്നാം സ്ഥാനം. ലൂസേഴ്സ് ഫൈനലില്‍ മലേഷ്യയെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് കീഴടക്കിയാണ് താന്‍സാനിയ വെങ്കലം നേടിയത്. കളിയുടെ 14ാം മിനിറ്റില്‍ മുഹമ്മദ് റാഷിദ് അബ്ദുല്ലയിലൂടെയാണ് ആദ്യ ഗോള്‍ നേടിയത്. പിന്നാലെ ഷബനി സുബേരി (41ാം മിനിറ്റ്), മുഹ്സിന്‍ മലിക മകാമെ (45) എന്നിവരും ഒന്നാം പകുതിക്ക് മുമ്പേ താന്‍സാനിയയെ മുന്നിലത്തെിച്ചു. ഇന്ന് നടക്കുന്ന ഫൈനലില്‍ ദക്ഷിണ കൊറിയ, അമേരിക്കയെ നേരിടും. ആതിഥേയരായ ഇന്ത്യ ടൂര്‍ണമെന്‍റിലെ അഞ്ചാം ടീമായി നേരത്തെ തന്നെ പുറത്തായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.