???????? ????????? ?????? ???????? ??????? ???? ?????????????

ചാമ്പ്യനായി പെപ് പടിയിറങ്ങി

ബര്‍ലിന്‍: പെനാല്‍റ്റി ഷൂട്ടൗട്ടിന്‍െറ പിരിമുറുക്കവും വിടവാങ്ങലിന്‍െറ വൈകാരികതയും നാടകീയമാക്കിയ പോരാട്ടത്തിനൊടുവില്‍ പെപ് ഗ്വാര്‍ഡിയോള വിജയിയായിതന്നെ പടിയിറങ്ങി. ജര്‍മന്‍ കപ്പ് കൂടി ബയേണ്‍ മ്യൂണിക്കിന്‍െറ അക്കൗണ്ടില്‍ വരവുചേര്‍ത്ത് ചാമ്പ്യന്‍ കോച്ച് മ്യൂണിക്കിനോട് വിടപറഞ്ഞു. ഇനി വരും സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കുപ്പായത്തില്‍.

ബൊറൂസിയ ഡോര്‍ട്മുണ്ടിനെതിരെ ബര്‍ലിനില്‍ നടന്ന മത്സരത്തില്‍ നിശ്ചിതസമയത്തും അധികസമയത്തും ആര്‍ക്കും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. ഷൂട്ടൗട്ടിലേക്ക് നീങ്ങിയ അങ്കത്തില്‍ 4-3നായിരുന്നു ബയേണിന്‍െറ ജയം. ഇതോടെ, ജര്‍മന്‍കപ്പില്‍ 18ാം കിരീടനേട്ടം കൂടിയായി. ഷൂട്ടൗട്ടില്‍ രണ്ട് പെനാല്‍റ്റികള്‍ പാഴാക്കിയതാണ് ബൊറൂസിയക്ക് തിരിച്ചടിയായത്. ബയേണിന്‍െറ ഒരു ഷോട്ട് നഷ്ടപ്പെട്ടെങ്കിലും വിദാല്‍, ലെവന്‍ഡോവ്സ്കി, തോമസ് മ്യൂളര്‍, ഡഗ്ളസ് കോസ്റ്റ എന്നിവര്‍ക്ക് ഉന്നംപിഴച്ചില്ല.

ടീമംഗങ്ങള്‍ക്കൊപ്പമുള്ള വിജയാഘോഷത്തിനിടെ കോച്ച് ഗ്വാര്‍ഡിയോള പലപ്പോഴും കണ്ണീരണിഞ്ഞു. ബൊറൂസിയ വിട്ട് ബയേണിലേക്ക് കൂടുമാറുന്ന ക്യാപ്റ്റന്‍ മാറ്റ് ഹുമ്മല്‍സിനും വൈകാരികമായിരുന്നു ഫൈനല്‍ പോരാട്ടം. എട്ടുവര്‍ഷം ബൊറൂസിയയില്‍ കളിച്ചാണ് അദ്ദേഹം മ്യൂണിക്കിലത്തെുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.