??????? ????????? ??.???.??

ഇബ്രയിലൂടെ പി.എസ്.ജി

പാരിസ്: ഇരട്ട ഗോളും കിരീടവും സമ്മാനിച്ച് പി.എസ്.ജിയില്‍നിന്ന് സ്ളാറ്റന്‍ ഇബ്രാഹിമോവിച്ചിന്‍െറ പടിയിറക്കം. ഫ്രഞ്ച് കപ്പ് ഫൈനലില്‍ ഒളിമ്പിക് മാഴ്സെയെ 2-4ന് തകര്‍ത്തപ്പോള്‍ രണ്ടു ഗോള്‍ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്താണ് ഇബ്ര താരമായത്. മൂന്നാം മിനിറ്റില്‍ ബ്ളെയ് മത്യൂയിഡിയിലൂടെ തുടങ്ങിയ പി.എസ്.ജിക്കായി 47, 82 മിനിറ്റില്‍ സ്വീഡിഷ് താരം സ്കോര്‍ ചെയ്തു. 57ാം മിനിറ്റില്‍ എഡിന്‍സണ്‍ കവാനിയുടെ വകയായിരുന്നു നാലാം ഗോള്‍. പി.എസ്.ജിക്കുവേണ്ടി 156ാം ഗോളും കുറിച്ച ഇബ്ര സീസണിലെ ട്രിപ്ള്‍ നേട്ടത്തിനും വഴിയൊരുക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.