ജര്‍മ്മന്‍ ലീഗ് കപ്പ് ബയേണ്‍ മ്യൂണിക്കിന്

മ്യൂണിക്ക്: ജര്‍മ്മന്‍ ബുണ്ടസ് ലീഗ് കിരീട നേട്ടത്തിന് പിന്നാലെ ബയേണ്‍ മ്യൂണിക്ക ് ജര്‍മ്മന്‍ ലീഗ്് കപ്പും സ്വന്തമാക്കി. ഫൈനലില്‍ എതിരാളികളായ ബൊറൂസ്യ ഡോര്‍ട്മുണ്ടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍  4-3 ന് കീഴടക്കിയാണ് ബയേണ്‍ മ്യൂണിക്ക് ചാമ്പ്യന്‍മാരായത്. നിശ്ചിത സമയത്തും അധിക സമയത്തും മല്‍സരം സമനിലയായതിനാല്‍ മല്‍സരം പെനാല്‍റ്റിയിലേക്ക് നീങ്ങുകയായിരുന്നു.

ഷൂട്ടൗട്ടില്‍ ബയേണ്‍ താരങ്ങളായ അല്‍തുറോ വിദാല്‍,ലെവന്‍ഡോസ്കി, തോമസ് മുള്ളര്‍,കോസ്റ എന്നിവര്‍ ലക്ഷ്യം കണ്ടു. എന്നാല്‍ മൂന്നാമത്തെ കിക്കെടുത്ത ജോഷ് കിമ്മിച്ചിനെറ കിക്ക് പാഴായി. ഡോര്‍ട്മുണ്ടിനായി കിക്കെടുത്ത ഷിന്‍ജി കഗാവ,പിറെ എമറിച്ച്,മാര്‍ക്കോ റൂസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ സ്വെ ബെന്‍ഡര്‍,പപതോ പോളസ് എന്നിവരുടെ കിക്കുകള്‍ പാഴായി.

ഈ സീസണോട് കൂടി ബയേണ്‍ കോച്ച് ഗ്വാര്‍ഡിയോള ക്ളബ്ബ് വിട്ട് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് കുടിയേറുകയാണ്. ക്ളബ്ബിന് വേണ്ടി ഏഴാം കിരീടവും സമ്മാനിച്ചാണ് കോച്ച് ഗ്വാര്‍ഡിയോള ബയേണ്‍ മ്യൂണിക്കിന്‍െറ പടിയിറങ്ങുന്നത്. ബൊറൂസ്യ ഡോര്‍ട്മുണ്ടിനെതിരായുള്ള വിജയത്തോടെ ബണ്‍േ മ്യൂണിന്‍െറ പതിനെട്ടാമത് ജര്‍മ്മന്‍ ലീഗ് കപ്പ് കിരീട നേട്ടമാണിത്.  ഈ മല്‍സരത്തോട് കൂടി ബൊറൂസ്യ ഡോര്‍ട്മുണ്ടിന്‍െറ ക്യാപ്റ്റന്‍ ഹമ്മല്‍സ് ക്ളബ്ബ് വിട്ട് ബയേണ്‍ മ്യൂണിക്കിലേക്കും പോവുകയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.