ബ്ളാസ്റ്റേഴ്സ് vമൂന്നാം സീസണിന് ഒരുങ്ങുന്നു

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍െറ മൂന്നാം സീസണിലേക്ക് കേരള ബ്ളാസ്റ്റേഴ്സ് തയാറെടുക്കുന്നു. മധ്യനിരയില്‍ പറന്നുകളിക്കാനും പോര്‍മുഖങ്ങള്‍ തുറന്ന് ഗോളടിച്ചുകൂട്ടാനും പറ്റുന്ന യുവതാരങ്ങളെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ടീം മാനേജ്മെന്‍റ്.വിദേശികള്‍ക്കൊപ്പം മലയാളികള്‍ ഉള്‍പ്പെടെ ആഭ്യന്തര താരങ്ങളെയും പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ സീസണുകളില്‍ മിന്നിയ ഏതാനും താരങ്ങളെ നിലനിര്‍ത്തിയ ടീം മികച്ച പരിശീലകനെയും തേടുന്നു.

സെക്കന്‍ഡ് ഡിവിഷന്‍ ടീമില്‍നിന്ന് മൂന്ന് താരങ്ങളാണ് ടീമിലത്തെുക. ഐ ലീഗില്‍ ഡെംപോ എഫ്.സിക്കായി കളിച്ച സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ വിനീത് റായ്, കശ്മീര്‍ ലോണ്‍ സ്റ്റാര്‍ എഫ്.സി സ്ട്രൈക്കര്‍ ഫറൂഖ് ചൗധരി, ഗാങ്ടൊക് ഹിമാലയന്‍ സ്ട്രൈക്കര്‍ നി തമാങ് എന്നീ യുവതാരങ്ങളാണ് മൂന്നാം സീസണില്‍ ബ്ളാസ്റ്റേഴ്സ് ജഴ്സിയണിയുക. മൂവരും ടീമുമായി കരാര്‍ ഒപ്പിട്ടെന്നാണ് വിവരം.ടാറ്റ ഫുട്ബാള്‍ അക്കാദമിയില്‍നിന്നാണ് 18കാരനായ വിനീത് റായിയുടെ വരവ്. ഡല്‍ഹിയുടെ അസി. കോച്ച് ശക്തി ചൗഹാന്‍ പരിശീലിപ്പിച്ച വിനീതിനെ ഡല്‍ഹി ഡൈനാമോസും നോട്ടമിട്ടിരുന്നു. പുണെ എഫ്.സി അക്കാദമി പ്രോഡക്ടാണ് ഫറൂഖ് ചൗധരി. അക്കാദമിയിലെയും ലോണ്‍സ്റ്റാറിലെയും പ്രകടനമാണ് 19കാരനായ ഫറൂഖിന് നേട്ടമായത്. ഡെംപോക്കും ലോണ്‍ സ്റ്റാറിനായും കളിച്ച് മികവ് പ്രകടിപ്പിച്ചയാളാണ് 23കാരന്‍ നിമ തമാങ്. അതേസമയം, താരങ്ങളുടെ ക്ളബുകള്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

മലയാളി താരങ്ങളായ സി.കെ. വിനീത്, മുഹമ്മദ് റാഫി, സന്ദേശ് ജിങ്കാന്‍, മെഹ്താഫ് ഹുസൈന്‍, ഗുര്‍വീന്ദര്‍ സിങ് എന്നിവരെ നിലനിര്‍ത്താനാണ് മാനേജ്മെന്‍റ് തീരുമാനം. അത്ലെറ്റിക്കോ ഡീ കൊല്‍ക്കത്തക്കായി കളിച്ച ബംഗളൂരു എഫ്.സിയുടെ മലയാളി താരം റിനോ ആന്‍േറാ, മുഹമ്മദ് റഫീഖ്, ഡല്‍ഹി ഡൈനാമോസിനായി കളിച്ച ഗുസ്താവോ ദോസ് സാന്‍േറാസ് എന്നിവരും ഇത്തവണ ബ്ളാസ്റ്റേഴ്സ് ജഴ്സിയണിയും. കൂടുതല്‍ തുകക്ക് ഇവരെ ടീം സ്വന്തമാക്കിയെന്നാണ് ലഭിക്കുന്ന സൂചന. അതേസമയം, എഫ്.സി ഗോവക്കായി ഹാട്രിക് ഉള്‍പ്പെടെ നേടി താരമായ സാല്‍ഗോക്കറിന്‍െറ തോങ്ഖോസെം ഹാവോകിപ്പിനെ വലയിലത്തെിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. കരാറിന് ഹാവോകിപ്പിന് താല്‍പര്യമില്ളെന്നാണ് വിവരം. അടുത്ത സീസണിലെ ബ്ളാസ്റ്റേഴ്സിന്‍െറ വിദേശ ഗോള്‍കീപ്പര്‍ ഇറ്റാലിയന്‍ താരം ഫാബ്രിസോ മരിയ പ്രട്ടീക്കോ ആയിരിക്കുമെന്ന് ഏകദേശം ഉറപ്പായി. മാനേജ്മെന്‍റുമായുള്ള ചര്‍ച്ചയില്‍ താരം സംതൃപ്തി അറിയിച്ചിട്ടുണ്ട്. ഗോളടിയില്‍ പിന്നിലെന്ന ചീത്തപ്പേര് ഒഴിവാക്കാന്‍ ഇംഗ്ളീഷ് താരം ബ്രാഡ്ലി റൈറ്റ് ഫിലിപ്സിനെ പാളയത്തിലത്തെിക്കാനും ശ്രമമുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റി, സൗതാപ്ടണ്‍, ന്യൂയോര്‍ക്ക് റെഡ്ബുള്‍സ് ടീമുകള്‍ക്കായുള്ള ഗോളടി മികവാണ് താരത്തെ പരിഗണിക്കാന്‍ കാരണം.

ഇറ്റാലിയന്‍ ഫുട്ബാളറായിരുന്ന അറ്റോലിയോ ലൊബാര്‍ഡോയാണ് പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ മുന്നില്‍. ജുവന്‍റസ്, ലസിയോ, ക്രിസ്റ്റല്‍ പാലസ് ടീമുകള്‍ക്കായി കളിച്ചിട്ടുള്ള ലൊബാര്‍ഡോ ഈ ടീമുകളെയും മാഞ്ചസ്റ്റര്‍ സിറ്റി ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. സീനിയര്‍ തലത്തില്‍ അഞ്ഞൂറിലേറെ മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.