പനാജി: എ.ഐ.എഫ്.എഫ് യൂത്ത് കപ്പ് ഫുട്ബാളില്‍ ഇന്ത്യക്ക് രണ്ടാം തോല്‍വി. കരുത്തരായ അമേരിക്ക മറുപടിയില്ലാത്ത നാല് ഗോളിനാണ് ഇന്ത്യന്‍ ബോയ്സിനെ വീഴ്ത്തിയത്. ആദ്യമത്സരത്തില്‍ മലേഷ്യയോട് 2-2ന് സമനില പാലിച്ച ഇന്ത്യ താന്‍സാനിയയോട് 3-1ന് തോറ്റതോടെ പ്രതിരോധത്തിലായിരുന്നു. മൂന്നാം മത്സരത്തിലും തോറ്റതോടെ ഇന്ത്യ അവസാന സ്ഥാനത്തേക്ക് പതിച്ചു. അമേരിക്കക്കായി വില്യം ഫ്രാങ്ക്ലിന്‍ ഇരട്ട ഗോള്‍ നേടി. ചാന്‍ഡ്ലര്‍ വിന്‍സന്‍റ്, കെവിന്‍ റോബര്‍ട് എന്നിവരാണ് ഓരോ ഗോളടിച്ചത്. വ്യാഴാഴ്ച നടന്ന മറ്റൊരു മത്സരത്തില്‍ താന്‍സാനിയയെ ദക്ഷിണ കൊറിയ 2-2ന് സമനിലയില്‍ തളച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.